2017, ഏപ്രിൽ 22, ശനിയാഴ്‌ച

ആരാധനാലയത്തിന് സമീപത്ത് വീട് / Aaradhanalayathinte Sameepathu Veedu / House Near Temple


കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും പറഞ്ഞുനടക്കുന്ന കാര്യമാണ് ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ അതു മണ്ടത്തരമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അല്പം കാര്യമുണ്ടുതാനും. സത്യാവസ്ഥയിലേക്ക് ഒു കണ്ണോടിക്കാം. . . . . . . . .

ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന്‌നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുു.

1. സാത്വിക ദേവന്മാരും, 2. രൗദ്രദേവന്‍മാരും

സാത്വിക ദേവന്മാര്‍

മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ,
സുബ്രഹ്മണ്യന്‍, ഗണപതി എന്നിവരാണ്. ഇവരുടെ ബാലഭാവങ്ങള്‍ കൂടി പരിഗണിക്കാം

രൗദ്രദേവന്‍മാര്‍
ശിവന്‍, ഭദ്രകാളി എന്നിവര്‍

താഴത്തെ ചിത്രങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാകും.
* ചിത്രത്തില്‍ രൗദ്രമൂര്‍ത്തി കിഴക്ക് ദിക്കിലേയ്ക്ക് ദര്‍ശനമായിരിക്കുന്നു.

രൗദ്രദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഇടതുപിന്നിലായി വീട് നിര്‍മ്മിക്കുന്നത് നല്ലതാണ് .

രൗദ്രദേവന്മാരുടെ വലതുമുന്‍വശം വീട് നിര്‍മ്മിക്കരുത് എന്ന് ശാസ്ത്രം പറയുന്നു. പക്ഷേ ഇടതുമുന്‍ഭാഗത്ത് നിര്‍മ്മിക്കുന്ന വീടുകള്‍ മധ്യമഫലം തരുന്നു. ഇടത് എ ഗുണവും, രൗദ്രന്റെ മുന്നിലെ ദോഷവും കൊണ്ട് ആണ് മധ്യമഫലം പറഞ്ഞിരിക്കുന്നത്. വലത് എ് ദോഷവും , പിന്നിലെ ഗുണവും ഉളളതുകൊണ്ട് രൗദ്രന്റെ വലതുപിന്നിലെ വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുു.

* ചിത്രത്തില്‍ സാത്വികമൂര്‍ത്തി കിഴക്ക് ദിശയിലേയ്ക്ക് ദര്‍ശനമായിരിക്കുന്നു.

സാത്വിക ദേവന്മാരുടെ വലുതുമുന്നിലാണ് വീടുകള്‍ക്ക് ഉത്തമ സ്ഥാനം. ഇടതുപിന്നില്‍ അധമം എന്ന് ശാസ്ത്രം പറയുന്നു. ഇടതുമുിലും വലതുപിന്നിലും മധ്യമഫലം തരുന്നു.
നോക്കുക:- എത്ര വ്യക്തമായും ലളിതമായും ആണ് ശാസ്ത്രം വിശദീകരിച്ചിരിക്കുന്നത്എന്ന്. രൗദ്രമൂര്‍ത്തിയാണെങ്കിലും സാത്വികമൂര്‍ത്തിയാണെങ്കിലും ഇടതുമുന്നിലും വലതുപിന്നിലുമുളള വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുന്നു.

രൗദ്രമൂര്‍ത്തിയുടെ ഇടതു പിന്നിലും, സാത്വികമൂര്‍ത്തിയുടെ വലതുമുന്നിലും വീടുവച്ച് താമസിക്കുന്നവര്‍ക്ക് മാത്രം ഉത്തമഫലം തരുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അയ്യപ്പക്ഷേത്രമാണെങ്കില്‍ മറ്റൊന്നുകൂടി കണക്കിലെടുക്കണം. ഭൂമിനിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രതിഷ്ഠ സൗമ്യനായ അയ്യപ്പനെയും, ഭൂമിനിരപ്പില്‍ നിന്നും താഴ്ന്ന പ്രതിഷ്ഠ ഉഗ്രരൂപിയായ അയ്യപ്പനായും കണക്കാക്കണം.

ക്ഷേത്രം / പളളി അടുത്ത് വയ്ക്കാവുന്നവീടിന്റെ ഉയരം.

ക്ഷേത്രത്തിന്റെ സൂചികാഗ്രം ( താഴികക്കുടം ) ത്തിന്റെ ഉയരത്തിന് മുകളില്‍ ക്ഷേത്രസമീപമുളള വീടുകള്‍ക്ക് ഉയരം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.

ക്ഷേത്രങ്ങളെല്ലാം ഊര്‍ജ്ജസംഭരണികളാണ്. സാധാരണ വ്യക്തികള്‍ക്ക് ഊര്‍ജ്ജം ക്ഷേത്ത്രില്‍ നിന്നും സ്വീകരിക്കാനാവും വിധമാണ് ക്ഷേത്രങ്ങള്‍/പളളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇടിമില്‍ പോലുളള പ്രകൃതിശക്തികളെയും സൗരയൂഥത്തിന്റെ ആകെയുളള ഊര്‍ജ്ജങ്ങളെയും പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കാനാവുംവിധമാണ് പലവിധ ലോഹക്കൂട്ടുകള്‍കൊണ്ട് താഴികക്കുടം നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്രശ്രീകോവിലിന് മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന താഴികക്കുടത്തിന് മുകളില്‍ ഉയരം വരുന്ന വീടുകളിലേയ്ക്ക് താഴികക്കുടം ആകര്‍ഷിച്ചെടുത്ത മനുഷ്യന് താങ്ങാനാവാത്ത ഊര്‍ജ്ജം പ്രവഹിച്ച് ആയത് ഗൃഹവാസികള്‍ക്ക് മാരകമായ ജീവിതാനുഭവങ്ങള്‍ നല്‍കുന്നു.

സൗരയൂഥത്തിന്റെ ആകെ ഊര്‍ജ്ജം സംഭരിക്കാനുളള അത്ര ശക്തിശാലിയല്ല മനുഷ്യനും, അവന്‍ നിര്‍മ്മിക്കുന്ന വീടുകളും എന്ന് മനസ്സിലാക്കുക.

വലിയ കൊടുങ്കാറ്റടിക്കുമ്പോള്‍ പുല്‍നാമ്പുകള്‍ തലകുനിച്ച് കാറ്റില്‍ നിന്ന്‌രക്ഷപെടുതും, വന്‍ വൃക്ഷങ്ങള്‍ കാറ്റിനെ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ച് കടപുഴകി വീഴുതും നാം നിതേ്യന കാണുന്നു. അതുപോലെ ക്ഷേത്രങ്ങളെയും, പളളികളെയും ഊര്‍ജ്ജസംഭരണികളായി കണ്ട് ഭാരതീയ വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങള്‍ സ്വീകരിച്ച് വീടുകള്‍ നിര്‍മ്മിച്ച് ജീവിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയും.
വാല്‍കഷ്ണം


ക്ഷേത്രം ജീവനക്കാര്‍ (തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തിമാര്‍, കഴകക്കാര്‍, അടിച്ചുതളിക്കാര്‍) അങ്ങനെ ക്ഷേത്രകാര്യങ്ങളില്‍ ചിട്ടയോടെ, വ്രതാനുഷ്ഠാനങ്ങളോടെ കഴിയുവര്‍ക്ക് ക്ഷേത്രത്തിന് സമീപം ഏതു ഭാഗത്തും വീട് വയ്ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ