പൂജാമുറി ക്ഷേത്രംപോലെ പവിത്രവും
പരിശുദ്ധവുമാണ്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല.
എന്നാൽ വിഗ്രഹങ്ങളും ചിത്രങ്ങളും പ്രതിഷ്ഠിച്ച ശേഷം അഭിഷേകാദി കര്‍മ്മങ്ങള്‍
നടത്തി ആരാധിക്കുന്നത് ദോഷകരമാണ്.
നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും
അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഭവനങ്ങളിൽ വേറെയൊരിടത്തും
സൂക്ഷിക്കരുത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍
വെക്കരുത്. അതേസമയം ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും
എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ നടത്താൻ കഴിയാത്തതിനാലും ഭവനങ്ങളിൽ
വിഗ്രഹപ്രതിഷ്ഠ ഒഴിവാക്കുന്നതാണ് ഉത്തമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ