2017, ഏപ്രിൽ 22, ശനിയാഴ്‌ച

ആരാധനാലയത്തിന് സമീപത്ത് വീട് / Aaradhanalayathinte Sameepathu Veedu / House Near Temple


കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും പറഞ്ഞുനടക്കുന്ന കാര്യമാണ് ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ അതു മണ്ടത്തരമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അല്പം കാര്യമുണ്ടുതാനും. സത്യാവസ്ഥയിലേക്ക് ഒു കണ്ണോടിക്കാം. . . . . . . . .

ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന്‌നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുു.

1. സാത്വിക ദേവന്മാരും, 2. രൗദ്രദേവന്‍മാരും

സാത്വിക ദേവന്മാര്‍

മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ,

2017, ഏപ്രിൽ 19, ബുധനാഴ്‌ച

തുറവൂർ മഹാക്ഷേത്രം / Thuravoor Narasimhamoorthy Temple


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. കിഴക്കു ദർശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യ പ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകൾ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നരസിംഹമൂർത്തി പ്രതിഷ്ഠയും, സുദർശനമൂർത്തി പ്രതിഷ്ഠയുമാണവ. രണ്ടു പ്രതിഷ്ഠകൾക്കും രണ്ട് വെവ്വേറെ ശ്രീകോവിലുകളുമുണ്ട്. തെക്കുവശത്തെ ശ്രീകോവിലിൽ സുദർശനമൂർത്തിയേയും വടക്കേ ശ്രീകോവിലിൽ നരസിംഹമൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്.

വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന്

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

എന്താണ് പുരുഷാർത്ഥം? /Purushartham /Hindu and Aim of Human Life / Manushyante Jeevitha Lakhsyam Enth /


എന്താണ് പുരുഷാർത്ഥം? മനുഷ്യ കുലത്തിന്റെ ജീവിത ലക്‌ഷ്യം എന്ത്? എന്ന് സനാതന ധർമ്മത്തിന്റെ മാർഗ നിർദേശം ആണ്, പുരുഷാർത്ഥം !! ദണ്ഡ നീതിയിൽ ആണ് ഇതിന്റെ പ്രതിപാദ്യം ഉള്ളത്.
ഇന്നു നമ്മുടെ പുതു തലമുറ "പരസ്പരവും, സ്വയവും ചോദിച്ചു ഉത്തരം വ്യക്തമായി കിട്ടാത്ത ഒരു ചോദ്യം ആണ് ?, എന്തിന് നാം ജീവിക്കുന്നത്, എന്നത്, "ഈ ജീവിതമേനിക്കെന്തിന് തന്നു, _ ശങ്കരനെ__ എന്ന് നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ___ ഉത്തരം കിട്ടാതെ, അവർ "ജീവിത യാത്രയിൽ പെട്ടന്ന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന "വഴി മുടക്കികൾ ആയ "വൻ മതിലുകൾ" തരണം ചെയ്യാൻ ആകാതെ "ആത്മഹത്യയിൽ ., അഭയം തേടുന്നതും നാം കാണുന്നു. 
സത്യത്തിൽ , നീ ചരിച്ച നിന്റെ "കുത്തഴിഞ്ഞ

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ? / Kshetra Darshanam Enthinu / Why we visit temple

ഏവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍...!
     ----------------------------------------------------

നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ?

ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ?

സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം

വിളക്കിലെ കരി / Vilakkile Kari / Kariprasadam



ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ "വിളക്കിലെ കരി നാണം കെടുത്തും" എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം.എന്നാൽ നാണക്കേട്‌ മാത്രമല്ല "ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും" എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.
കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക

പൂജാമുറി / Pooja Muri / Pooja Room


പൂജാമുറി ക്ഷേത്രംപോലെ പവിത്രവും പരിശുദ്ധവുമാണ്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാൽ വിഗ്രഹങ്ങളും ചിത്രങ്ങളും പ്രതിഷ്ഠിച്ച ശേഷം അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ദോഷകരമാണ്.


നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഭവനങ്ങളിൽ വേറെയൊരിടത്തും സൂക്ഷിക്കരുത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കരുത്. അതേസമയം ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ നടത്താൻ കഴിയാത്തതിനാലും ഭവനങ്ങളിൽ വിഗ്രഹപ്രതിഷ്ഠ ഒഴിവാക്കുന്നതാണ് ഉത്തമം.

മണ്ണാറശ്ശാലക്കാവ് / മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം / Mannarasala Sree Nagaraja Temple / Mannarasalakkav



കേരളത്തിലെ പ്രമുഖ നാഗാരാഗാധന കേന്ദ്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശ്ശാല. ആചാരങ്ങളുടെ സവിശേഷതകളാണ് ഈ ക്ഷേത്രത്തെ വേറിട്ടതാക്കുന്നത്. സ്ത്രീയാണ്  മുഖ്യ പൂജാരിണി. അതും കുടുംബത്തിലെ മുതിര്‍ന്ന് അംഗത്തിന്റെ വേളി. മരുമകള്‍ കുടുംബത്തിന്റെയും അതുവഴി ക്ഷേത്രത്തിന്റെയും അവകാശിയാകുന്ന അപൂര്‍വത. നൂറ്റാണ്ടുകളായി ഇത് തുടരുന്നു. അങ്ങനെ തലമുറകളായി  മണ്ണാറശ്ശാല തറവാട്ടിലെ മരുമക്കള്‍ മണ്ണാറശ്ശാല അമ്മയെന്ന പദവി വഹിക്കുന്നു. ഉമാദേവി അന്തര്‍ജനമാണ് ഇപ്പോഴത്തെ വലിയമ്മ. നാഗരാജാവിന്റെ നിത്യോപാസകയാണ് അമ്മ.

സന്താന സൗഭാഗ്യത്തിനായി ഉരുളി കമഴ്ത്തുന്നതാണ് മണ്ണാറശ്ശാലയിലെ പ്രധാന വഴിപാടി. ആയിരങ്ങളാണ് ഇവിടെ നാഗരാജാവിന്റെ നടയില്‍ ഉരുളി കമഴ്ത്തി സന്താന സൗഭാഗ്യം നേടിയിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

കാടിന് നടുവിലാണ് ക്ഷേത്രം. 30 ഏക്കറിലധികം വരന്ന കാവാണ് ക്ഷേത്രത്തെ ചുറ്റിയുള്ളത്. ഇവിടെ നിന്നും ഒരിലപോലും എടുത്തുമാറ്റരുതന്നൊണ് പൂര്‍വാചാരം. അതിനാല്‍ നഗരവത്ക്കരണത്തിന്റെ നടുവിലും

2017, ഏപ്രിൽ 12, ബുധനാഴ്‌ച

വിഷുക്കണി ഒരുക്കുന്നതെങ്ങനെ? / Vishukani Orukkunnathengane


കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.
 പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. 
ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

 ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.
 സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്. 

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം / Hindu Veettil Enthokke Venam / Hindu Gruham


ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.


1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. 

2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.


3. വീടിന്ടെ കിഴക്കുവശത്ത്‌  ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന

ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍ / Gayathri Manthrathinte falam / Gayatri Mantra and its power


ചൊല്ലുന്നവനെ രക്ഷിക്കുന്നത് ( ഗായന്തം ത്രായതേ ) എന്നാണ് ' ഗായത്രി ' എന്ന വാക്കിനര്‍ത്ഥം.

ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം - ലോകം, മിത്രന്‍ - സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.

ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും

ഗണപതി ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

ഗണപതി ഗായത്രി
➖➖➖➖➖➖➖➖➖
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

ശിവ ഗായത്രി
➖➖➖➖➖➖➖➖➖
ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ

2017, ഏപ്രിൽ 10, തിങ്കളാഴ്‌ച

ഗണേശാഷ്ടോത്തരം / Ganeshashtotharam / Lord Ganesh Ashtotharam


ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ

2017, ഏപ്രിൽ 9, ഞായറാഴ്‌ച

വിഷു പുരാണം / Vishu Puranam and Vishu kani / Kerala Vishu Festival


ഭാരതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ സംസ്ഥാനമാണ് കേരളം.
കേരളം ഉണ്ടായതിനെ പറ്റി ഭാഗവത പ്രഭാഷണത്തിൽ കേട്ട ഒരു കഥ പറയാം.
എല്ലാവർക്കും അറിയാം –പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്.
പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്.
അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയിൽ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി നിറഞ്ഞു നിന്നു…..
പരശുരാമൻ സ്വസ്ഥമായി തപസ്സു