/*Popads script*/ Proud To Be A Hindu

2017 മാർച്ച് 25, ശനിയാഴ്‌ച

മഹാവിഷ്ണുവിന്‍റെ ആഭരണങ്ങള്‍ / Ornaments of Lord Vishnu Maha Vishnuvinte abharanangal


 കൗസ്തുഭം
അലങ്കാര പ്രിയനായ ശ്രീ മഹാവിഷ്ണു കണ്oത്തിൽ ധരിച്ചിരിക്കുന്ന രത്നമാണ് "കൗസ്തുഭം" പണ്ട് പാൽക്കടൽ കടഞ്ഞപ്പോൾ ഉയർന്ന് വന്നതായിരുന്നു ഈ രത്നം.

ശ്രീവത്സം മാറിൽ ചാർത്തിയ വിഷ്ണുവിനെ എല്ലാവർക്കും അറിയാം വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രുപത്തിൽ തിളങ്ങുന്നു.

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് "വൈജയന്തി" ഇതിനെ വനമാല എന്നും അറിയപ്പെടുന്നു .

അഞ്ച് രത്നങ്ങൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ മാല - പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമ സാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു

മഹാവിഷ്ണുവിന്റെ വില്ലിന്റെ പേരാണ് ഗാർങ്ങ്ഗo, അഥവാ വൈഷ്ണവ ചാപം.
ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു.
മനസ്സിന്റെ സ്വത്വികാഹങ്കാരത്തിന്റെ

അല്പം അഗ്നി പുരാണം / Agni puranam


ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ  വിജ്ഞാന സ്രോതസ്സ് , ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത
യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു.

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍

ഓണവും പൂക്കളവും / Onam and Ona Pookkalam



ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ.മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ

'അ' എന്ന അക്ഷരത്തിന്‍റെ മഹത്വം / The dignity of the letter a in sanskrit

'' എന്ന അക്ഷരത്തിന് ബ്രഹ്മതുല്യമായ സ്ഥാനമാണ് നമ്മുടെ ഋഷിമാര്‍ നല്‍കിയിരുന്നത്. അത് എന്തുകൊണ്ടാണെന്നറിയാമോ?

ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ചൈതന്യവത്തായി കാണപ്പെടുന്നത് അവയ്ക്കുള്ളിലുള്ള പരമാത്മ സാന്നിദ്ധ്യം കൊണ്ടാണ്. ഞാനും നിങ്ങളും ഇന്ന് കൈകാലുകളുയര്‍ത്തി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ആ പരമചൈതന്യം നമ്മുടെ ഉള്ളില്‍ കുടികൊള്ളൊന്നതുകൊണ്ട് മാത്രമാണ്. എന്ന് ആ ചൈതന്യം നഷ്ടപ്പെടുന്നുവോ അന്ന് ഈ ശരീരം ജഢമാകുന്നു. ശാസത്രജ്ഞന്മാരിതിനെ ഊര്‍ജ്ജമെന്നോ, മഹര്‍ഷിമാര്‍ ഇതിനെ ആത്മാവെന്നോ വിളിച്ചുകൊള്ളട്ടെ. നമ്മുടെ ജീവിതവും, ശരീരവും പൂര്‍ണ്ണത കൈവരിക്കുന്നത് ഈ ചൈതന്യം നമുക്കുള്ളിലുള്ളതുകൊണ്ടാണ്.

ഇതുപോലെ '' എന്ന അക്ഷരം ചേരുമ്പോഴാണ് എല്ലാ അക്ഷരങ്ങളും പൂര്‍ണ്ണമാകുന്നത്. ഉദാഹരണത്തിന്,

ക്+ അ =ക
പ്+അ =പ
ത്+അ =ത

പരമാത്മ ചൈതന്യം ജഢവസ്തുക്കള്‍ക്കെന്ന പോലെ വ്യഞ്ജനാക്ഷരങ്ങള്‍ക്കൊക്കെ ചൈതന്യം

2017 മാർച്ച് 23, വ്യാഴാഴ്‌ച

ആയുര്‍വേദത്തിലെ പ്രസവ ശുശ്രൂഷ / Ayurvedathile Prasava Sushrusha Hindu Way of Life


ആയുര്‍വേദ പരിചരണം സുഖപ്രസവത്തിന്‌ സഹായിക്കും ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന്‌ മാത്രം
സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി ജീവിതരീതി ക്രമപ്പെടുത്തണം. സ്‌ത്രീയും പുരുഷനും അതിനായി ഒരുങ്ങണം. ശുദ്ധമായ പുരുഷ ബീജവും അണ്ഡവും സംയോജിക്കുമ്പോഴാണ്‌ ചൈതന്യമുള്ള കുഞ്ഞ്‌ ജന്മമെടുക്കുന്നത്‌. ആദ്യ സമാഗമം മുതല്‍ അതിനായി തയാറെടുക്കണം. സ്‌ത്രീ ഋതുമതിയാകുന്നതു മുതല്‍ ആഹാരകാര്യത്തിലും ജീവിതരീതിയിലും കരുതല്‍ ആവശ്യമാണ്‌. ഇത്‌ ഭാവിയില്‍ ആരോഗ്യകരമായ അണ്ഡോത്‌പാദനത്തിന്‌ സഹായിക്കും.
പുരുഷന്‍ കൂടുതല്‍ ഉഴുന്ന്‌ ചേര്‍ന്നുള്ള ആഹാരങ്ങളും സ്‌ത്രീ നല്ലെണ്ണ ചേര്‍ന്നുള്ള ആഹാരത്തിനും പ്രാധാന്യം

മാളികപ്പുറത്തമ്മ / Sabarimala Malikappurathamma Devi Mathavu



ശബരിമലയില്‍ അയ്യപ്പസ്വാമിക്കു തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.
ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രിമഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായദത്താത്രേയനായും ത്രിദേവിമാരുടെ (വാണീലക്ഷ്മീപാര്‍വതിമാരുടെ)  അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.

ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം ഭൂതനാഥോപാഖ്യാനത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഹങ്കാരമെല്ലാമൊഴിഞ്ഞു

സൂര്യാരാധന / Sun Adoration suryaradhana suryanamaskaram


പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ... ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ ..... വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം... അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു.. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം, മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു.. ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ്ട്.... ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...


 "അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു... ബോധം