ആ വാരസ്യാർ ബാലിക
നിത്യേന ഗുരുവായൂരപ്പന് ചാർത്താനായി ഒരു മാല കെട്ടി നടക്കൽ വക്കുക പതിവായിരുന്നു.
യാദൃശ്ചികമായി ഒരു ദിവസം മാല
കെട്ടിക്കൊണ്ടു വരാൻ അല്പം വൈകി. മാലയുമായി എത്തിയപ്പോഴേക്കും നട അടച്ചിരുന്നു. കലശലായ നൈരാശ്യത്തോടെ മാലയും
കൈയ്യിലേന്തിക്കൊണ്ടു ആ ബാലിക വാവിട്ടു കരഞ്ഞു.
മഞ്ജുളയുടെ മനോവേദനകണ്ടു
കൃപാർദ്രനനായ പൂന്താനം അവളോട് പറഞ്ഞു
"കുട്ടി ഒട്ടും വിഷമിക്കേണ്ട ഗുരുവായൂരപ്പൻ സർവ്വ വ്യാപിയാണ്. ഗുരുവായൂരപ്പനെ മനസ്സിൽ
ധ്യാനിച്ചുകൊണ്ട് ഈ മാല മഞ്ജുളാലിൻറെ
ചുവട്ടിലുള്ള കല്ലിൽ ചാർത്തിക്കൊള്ളൂ "
പരാമഭക്തനായ
പൂന്താനത്തിൻറെ നിർദ്ദേശത്തെ അവൾ വിശ്വസിച്ചു. ആ മാല മഞ്ജുളാലിൽ ചാർത്തി








