2017, ജൂൺ 22, വ്യാഴാഴ്‌ച

പുനർജന്മം / Punarjanmam / Rebirth and Hinduism


ജീവാത്മാവ്,ബുദ്ധി (നമ്മുടെ ആർജ്ജിത ജ്ഞാനവും സംസ്കാരവും ഉൾപ്പടെ),മനസ്സ്...എന്നിവയെല്ലാം ഒന്നല്ല...എന്നാൽ പരസ്പരം ബന്ധപ്പെട്ടതാണ്...ജീവാത്മാവ് ശരീരത്തിൽ കുടികൊള്ളുമ്പോൾ അതു മനസ്സെന്ന രൂപത്തിൽ നിലനില്ക്കുന്നു...ബുദ്ധിയും സംസ്കാരവും മനസ്സിനോടു കൂടിത്തന്നെ...സ്വപ്നത്തിലും പ്രളയ (മരണം) ത്തിലും അതു ജീവാത്മാവോടുകൂടി സ്ഥിതിചെയ്യുന്നു...കർമ്മങ്ങൾ അറ്റുകഴിയുമ്പോൾ അതിനെ വീണ്ടുംജീവാത്മാവ് എന്നു വിളിക്കപ്പെടും. ആ ജീവാത്മാവ് പരമാത്മാവിൽ വിലയിച്ച് ഒന്നാകുന്നു.....ശരീരത്തിൽനിന്നും പിരിയുന്ന ജീവാത്മവോടുകൂടി നമ്മളാർജിച്ചിരിക്കുന്ന..സ്നേഹവും. ജ്ഞാനവും, സംസ്കാരവും ,വാസനകളും അടുത്തജന്മത്തിലേയ്ക്കു് ജീവാത്മവിനൊപ്പം..എത്തുന്നു..
സ്നേഹവും സൌഹൃദവമുൾപ്പടെ......

"ഭാവസ്ഥിരാണി ജനനാനന്തരസൌഹൃദാനി..."

(ജനനാന്തരങ്ങൾ കഴിഞ്ഞാലും സൌഹൃദത്തിൻറെ ഭാവം സ്ഥിരതയോടെ നിൽക്കും...എത്രമനോഹരമാ

2017, ജൂൺ 17, ശനിയാഴ്‌ച

അഘോരികൾ / Aghorikal / Aghori Sanyasi


അഘോരികൾ ആരാണ് എന്നുള്ള ഒരു അന്വേഷണം ഞാൻ തുടങ്ങിയിട്ട് ഏകദേശം  നാലു വർഷങ്ങൾ ആയിരിക്കുന്നു. ചരിത്രപരമായ പഠനങ്ങളുടെ ഇടയിൽ ഭാരതത്തിലെ ആത്മീയതുടെ പുറം തോടുകൾ ചികഞ്ഞുള്ള യാത്രയിൽ പല സന്യാസി സമുഹങ്ങളുടെയും കൂടെ ആഘോരികളും മുന്നിലെത്തി. വ്യത്യസ്തമായ കാഴ്ചപ്പാടുകളും പുറം ലോകം അറിയുന്ന ഭീതിതമായ ഏച്ചുകേട്ടലും കൂടെ ചേർന്ന് ഈ സന്യാസി സമൂഹം പൊതുവെ ജനങ്ങൾക്കിടയിൽ എന്നും പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയി തീർന്നു.

ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ധങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ

2017, ജൂൺ 15, വ്യാഴാഴ്‌ച

തുലാഭാരം / Thulabharam Vazhipad


കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.

                 ത്രാസിന്റെ ഒരു തട്ടിൽ

ലക്ഷ്മീ ദേവി വസിക്കുന്ന ഇടങ്ങൾ / Lakshmi Devi Vasikkunna Idangal / Lord Lakhmi Devi


ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും ,സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.

.ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യ സ്ഥലങ്ങളെക്കുറിച്ചു നമുക്ക് നോക്കാം .

താമരപ്പൂവ്
........................

താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത് .അതിനാൽ പത്മിനി ,പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു .താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് .മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണ

മരണവും മനുഷ്യനും / Maranavum Manushyanum / Life and Death in Hinduism

ഒരു മനുഷ്യ ജന്മത്തിൽ  108 മരണങ്ങൾ  ഉണ്ടാകും. 107 അകാല മൃത്യുകൾ , 1 കാല മരണം, അങ്ങനെ 108 എണ്ണം . കാല മരണത്തെ ആർക്കും തടയാനാവില്ല. അകാല മൃത്യുക്കളാണ് , രോഗമായും, അപകടങ്ങൾ ആയും വരുക. അതിനെ പ്രാർഥന കൊണ്ടും പരിഹാരങ്ങൾ നടത്തിയും തടയാം.അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബ്ബന്ധമായും ക്ഷേത്രദർശനം നടത്തുന്നത് പുണ്യം എന്നു പറയുന്നതും .ചെയ്യാൻ കഴിവുള്ളവർ മാസിൽ ഒരിക്കൽ എങ്കിലും അന്നദാനം നടത്തുക . അത് ക്ഷേത്രത്തിലോ അനാഥർ

അര്‍ജുനന്റെ പത്ത് നാമങ്ങള്‍ / Names of Lord Arjuna / Arjunante Path Namangal


പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതിയെന്ന് ..
പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

1 : അര്‍ജ്ജുനന്‍

2 : ഫല്‍ഗുനന്‍

3 : പാര്‍ത്ഥന്‍

4: കിരീടി

5 : വിജ

2017, ജൂൺ 14, ബുധനാഴ്‌ച

നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍ / Panjakshari Manthram / Nama Shivaya Manthrathinte Gunangal / Benefits of Chanting Nama Shivay


നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ.

യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.
വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവു

ആരാണ് ബ്രഹ്മണൻ/ Who is a Brahmin / Aaranu Brahmanan


ബ്രഹ്മണന് സുഖംവരട്ടെ, ബ്രഹ്മണന് ദാനം നൽക്കുക, ബ്രഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴും തെറ്റിദ്ധാരണക്ക് ഇടനൽക്കുന്നതിലണ് ബ്രഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ ധർമ്മശാസ്ത്രങ്ങളെ ഉദ്ധരിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും. കൃഷ്ണയജുർവേദീയവിഭഗത്തിൽപ്പെട്ട വജ്രസൂചികോപനിഷത്ത് വ്യക്തവും ശക്തവുമായ ഉത്തരം നൽക്കുന്നു.

ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രഹ്മണൻ ജീവനാകുന്നില്ല.

ബ്രഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എല്ലാ മനുഷ്യരുടെയും ശരീരം പഞ്ചഭൂതനിർമ്മിതമാണ്. അവരിൽ വാർധക്യവും മരണവും ധർമവും അധർമവും എല്ലം ഒരുപോലെയാണ് വന്നുഭവിക്കുന്നത്. ബ്രാഹ്മണൻ വെളുത്ത നിറത്തിലും ക്ഷത്രിയൻ ചുവന്ന നിറത്തിലും വൈശ്യൻ മഞ്ഞനിറമുള്ളവനും ക്ഷൂദ്രൻ കറുത്തനിറമുള്ളമായിരിക്കണമെന്ന് നിയമമേയില്ല. മാത്രമല്ല പിതാവിനെയും സഹോദരന്റെയും ശരീരദേഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദിദോഷങ്ങൾ സംഭവിക്കുന്നില്ല. അക്കാരണംകൊണ്ട് ദേഹം ബ്രാഹ്മണനാകുന്നില്ല.

ബ്രാഹ്മണൻ ജാതിയാണോ എന്ന് അന്വേഷിച്ചാൽ അതിനു സാധുത ലഭ്യമല്ല. കാരണം വിവിധജാതികളിൽ

2017, ജൂൺ 7, ബുധനാഴ്‌ച

പ്രകൃതിയും സനാതനധര്‍മ്മവും / Sanathana Dharmavum Prakruthiyum


വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.
പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.


ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെ

ഭാരതീയ വിജ്ഞാനധാരകൾ / Bharatheeya Vinjana Dharakal


പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കാണാറുണ്ട്..  അതുപോലെ തന്നെ ഇന്ന് ബൌദ്ധദര്ശനത്തെ ആധാരമാക്കിയാണ് ഏറ്റവും കൂടുതൽ വിഷയത്തെ ഫെയ്സ് ബുക്കിൽ  പറയുന്നത്.  അത് സ്വീകാര്യമല്ലായെന്നല്ല.. ഈ രീതിയിലാണെങ്കിലും ആരു ചെയ്യുന്ന നല്ല കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ വിജ്ഞാനധാരകളെ  ഇന്നത്തെ വിദ്യാര്ഥികള്ക്ക്  ചൂണ്ടികാണിക്കേണ്ടത് ആവശ്യമല്ലെ.. ഹിസ്റ്ററിയെന്ന് പറഞ്ഞ് വായിക്കുന്ന ഒരു ഗ്രന്ഥത്തിൽ പോലും ഭാരതീയവിജ്ഞാനധാരയെന്തെന്ന് മനസ്സിലാകുന്ന ഒരു വിഷയത്തെ പോലും പഠിച്ചതായി എനിക്കോര്മയില്ല. ആകെ നമുക്ക് അറിയാവുന്നത് ഭാരതത്തിലെ വിഷയങ്ങളെന്നു പറഞ്ഞാൽ  വേദവും വേദാന്തവും മാത്രമാണെന്നതാണ്. അല്ലെങ്കിൽ ഒരു പക്ഷെ പരസ്പരം ഇടിപിടിക്കുന്നതിനു ആചാരസംഹിതകളെയും നോക്കാ

നിവേദ്യം: ദൈവം നമ്മുടെ നിവേദ്യം ഭക്ഷിക്കുമോ?/ Nivedyam Deivam nammude nivedyam bhakshikkumo


ദൈവത്തിന് നാം നൽകുന്ന നിവേദ്യങ്ങളെക്കുറിച്ച് ഏറ്റവും നല്ല വിശദീകരണം ഇതാ...
ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?
നമുക്ക് മുതിർന്നവരിൽ നിന്ന് വിശദീകരണം ലഭിക്കാത്ത വിഷയമാണിത്...
അതിനുള്ള എളിയ ഉദ്യമമാണിത്..
ഒരു ഗുരു ശിഷ്യ സംവാദം... ഇതിനിടെ നിരീശ്വരവാദിയായ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിക്കുകയാണ്..
"ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ? 
ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?"

ഗുരു മറുപടിയൊന്നും പറഞ്ഞില്ല... പകരം പഠനത്തിൽ വ്യാപൃതരവാൻ ഉപദേശിച്ചു.

ആ ദിവസം ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് സംസാരിച്ചത് ...
"ഓം പൂർണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണമുദച്യതേ .... പൂർണസ്യ പൂർണ്ണമാദായ.... "
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടു...

കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നിരീശ്വരവാദിയായ, നൈവേദ്യത്തെപ്പറ്റി ചോദ്യമുന്നയിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു...
ശിഷ്യൻ മന്ത്രം ഉരുവിട്ടു കഴിഞ്ഞതിന് ശേഷം