/*Popads script*/ Proud To Be A Hindu: പഞ്ചഭൂത ക്ഷേത്രങ്ങൾ/Panjabhootha kshetrangal/Panjabhootha Temples

2016, ഡിസംബർ 28, ബുധനാഴ്‌ച

പഞ്ചഭൂത ക്ഷേത്രങ്ങൾ/Panjabhootha kshetrangal/Panjabhootha Temples

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1-ജംബുകേശ്വര ക്ഷേത്രം



തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം. 
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും
പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

2-അണ്ണാമലയാർ ക്ഷേത്രം


അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി

3-കാളഹസ്തി ക്ഷേത്രം


ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

4- ഏകാംബരേശ്വര ക്ഷേത്രം



തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്. 

ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

5-ചിദംബരം ക്ഷേത്രം



തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ

ഇവിടെ കൊത്തിവെച്ചിരിക്കുന്നു.

1 അഭിപ്രായം: