/*Popads script*/ Proud To Be A Hindu: ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്/Hindu sava samskaram

2016, ഡിസംബർ 28, ബുധനാഴ്‌ച

ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്/Hindu sava samskaram


ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്.? കുഴിച്ചിട്ടാൽ പോരെ? ഉത്തരം: പോര എന്നാണ് കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ  മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. എന്തേ പ്ലാവ്?...... മറ്റ് മരങ്ങൾ പോരെ?    പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും..... വേണമെങ്കിൽ തുറന്ന് നോക്കാം...... ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ
സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു. ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു. നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..... പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്.ഇവിടെ പ്ലാവല്ല മാവാണ് വിറക് കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ലഭ്യമാണ്..... വളരെ നല്ലതാണിത്. എല്ലാം ഒരു സെക്കന്റിൽ ഭസ്മമായി കിട്ടും. പുകയില്ല മണമില്ല .. " ഇനി കത്തിക്കണമെന്ന് നിർബന്ധമുണ്ടോ..... അപൂർവ്വം സന്ദർഭങ്ങളിൽ ഒഴിവാക്കാം.... പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്...... ഇതെല്ലാം നിർബന്ധമാണ് .അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്.....


നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്.ഇതിനെ വിമർശിക്കുന്ന മന്ദബുദ്ധികൾ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക..... പരീക്ഷിക്കുക.....ശേഷം മാത്രം അറിയിക്കുക...... ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്...... വെള്ളം മലിനമാക്കപ്പെടും..... രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും..... ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്.... ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം.... കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കളി.ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം ..... വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ലല്ലോ .....ധർമ്മമല്ലെ..... ദയവായി പറഞ്ഞു  കൊടുക്കുക.... നമ്മുടെ കുട്ടികൾക്ക് നമ്മുടെ പാരമ്പര്യത്തിന്റെ .... ഹിന്ദു ധർമ്മത്തിന്റെ കേമത്തം - .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ