ശബരിമല ശ്രീകോവിലിൽ ദിവസവും അത്താഴ
പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മേൽശാന്തി ഉടുക്കു കൊട്ടി ആലപിക്കുന്ന
കീർത്തനമാണ് ഹരിവരാസനം.
ഹരിവരാസനം പാടിത്തീരുമ്പോഴേക്കും
പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി
നട അടയ്ക്കും.
ചരിത്രവും ഐതിഹ്യവും
******************************
നാൽപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ
കുറവും. ആലപ്പുഴകാരനായ വി.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ
കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാ ശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല
മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും
ദീപാരാധന സമയം ഹരിവരാസനം ആലാപിച്ചിരുന്നു.
ദേവസം ബോർഡ് ശബരിമല ഭരണം
ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ
അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ മേൽശാന്തി അന്നു
നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം
പതിവായി.
മറ്റൊരു ഐതിഹ്യ പ്രകാരം സ്വാമി
വിമോചനാനന്ദ 1955 -ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആലപിച്ചതിനു
ശേഷം, പിന്നീട്
ഇക്കാലം വരേയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടക്കുന്നത്. സ്വാമി
വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി
അംഗീകരിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.
അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന
ഹരിവരാസനം
ആദിതാളത്തിൽ, മധ്യമാവതി
രാഗത്തിൽ, സംസ്കൃത പദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ്. അതിൽ
ഏഴുപാദം മാത്രമാണ് ശബരിമല ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ
രാത്രി 10.55 ന് പാടാറുള്ളത്.
ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ
മേൽശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്,
പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ
ശബ്ദത്തിലുള്ള ഓഡിയോ കേൾപ്പിക്കും.
ഇനി ഈ മഹത് കീർത്തനത്തിന്റെ അർത്ഥം
നോക്കൂ....
ഹരിവരാസനം
വിശ്വമോഹനം
ഹരിദധീശ്വരം
ആരാധ്യപാദുകം
അരിവിമർദ്ദനം
നിത്യ നർത്തനം
ഹരിഹരാത്മജം
ദേവമാശ്രയേ....
ഹരിയുടെ
അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും,
നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ)
പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു....
ശരണ കീർത്തനം
ശക്ത മാനസം
ഭരണലോലുപം
നർത്തനാലസം
അരുണ ഭാസുരം
ഭൂതനായകം
ഹരിഹരാത്മജം
ദേവമാശ്രയേ...
ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു
കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ
സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ
സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ
നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു....
പ്രണയ സത്യകം
പ്രാണ നായകം
പ്രണതകല്പകം
സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ....
പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ
പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ
ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
തുരഗവാഹനം
സുന്ദരാനനം
വരഗദായുധം
വേദവർണ്ണിതം
ഗുരുകൃപാകരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ.....
കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും,
കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ
ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു.....
ത്രിഭുവനാർച്ചിതം
ദേവതാത്മകം
ത്രിനയനം പ്രഭും
ദിവ്യദേശികം
ത്രിദശ പൂജിതം
ചിന്തിത പ്രദം
ഹരിഹരാത്മജം
ദേവമാശ്രയേ....
മൂന്നു ലോകങ്ങളാലും
പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ്
വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും,
ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി,
വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ
ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു....
ഭവഭയാപഹം
ഭാവുകാവഹം
ഭുവനമോഹനം
ഭൂതിഭൂഷണം
ധവളവാഹനം
ദിവ്യവാരണം
ഹരിഹരാത്മജം
ദേവമാശ്രയേ.....
ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും,
ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ
വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ
ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
കള മൃദുസ്മിതം
സുന്ദരാനനം
കളഭ കോമളം
ഗാത്ര മോഹനം
കളഭ കേസരി
വാജിവാഹനം
ഹരിഹരാത്മജം
ദേവമാശ്രയേ....
മന്ദസ്മേര യുക്തമായ സുന്ദര
മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി,
കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ
ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
ശ്രിതജനപ്രിയം
ചിന്തിതപ്രദം
ശ്രുതിവിഭൂഷണം
സാധുജീവനം
ശ്രുതിമനോഹരം
ഗീതലാലസം
ഹരിഹരാത്മജം
ദേവമാശ്രയേ....
ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും,
ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് ,
സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും,
ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ