2016, ഡിസംബർ 31, ശനിയാഴ്‌ച

ശിവനാമങ്ങൾ/Lord Shiva Names


1. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന്അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന്
ശൂലി എന്ന പേര് ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന്ഭൂതാധിപന്‍ എന്ന പേര് ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍ എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം 

2016, ഡിസംബർ 28, ബുധനാഴ്‌ച

പഞ്ചഭൂത ക്ഷേത്രങ്ങൾ/Panjabhootha kshetrangal/Panjabhootha Temples

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1-ജംബുകേശ്വര ക്ഷേത്രം



തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം. 
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും

മഹാദേവന്‍/പരമശിവന്‍/Lord Shiva/Mahadevan


പ്രധാനപ്പെട്ട ദിവസം -  തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം -  ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും



ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി

നരകചതുര്‍ദശി( ദീപാവലി)/Deepavali/Diwali


തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌  ദീപാവലി അഥവാ ദീവാളി. വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം.

 തുലാമാസത്തിലെ ചതുർദശി/അമാവാസി ദിവസമാണ്‌
കേരളത്തിൽദീപാവലിആഘോഷിച്ചു വരുന്നത്.
 ദീപങ്ങളുടെ ഈ ഉത്സവം  ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.

ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദീവാളി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.

ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.

കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഒരു ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു.

ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ''ഓം ശ്രീകൃഷ്ണായ

വൈക്കം മഹാദേവ ക്ഷേത്രം/Vaikom Mahadeva Temple


അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ

കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്.[അവലംബം ആവശ്യമാണ്] വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികൾക്ക് മാത്രമേ ഇത്തരമൊരു അപൂർവ രചന ചെയ്യാൻ കഴിയുകയുള്ളു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയിൽ വർത്തുളാകൃതിയിലും ആണ് പെരുന്തച്ചൻ പണിതിരിക്കുന്നത്. വൈക്കത്തെ ശിവൻ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.

നിത്യപൂജകൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. കാലത്ത് മൂന്നുമണിയോടെ നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനം. നിർമ്മാല്യം തൊഴുന്നത് അതിവിശിഷ്ടമായി കണക്കാക്കപ്പെടുന്നു. അതിനുശേഷം ശിവലിംഗത്തിലെ അലങ്കാരങ്ങളൊക്കെ മാറ്റുന്നു. തുടർന്ന് ശംഖാഭിഷേകം. ക്ഷേത്രക്കുളത്തിലെ ജലം വലമ്പിരി ശംഖിൽ നിറച്ച് മന്ത്രപുരസ്സരം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. ശംഖാഭിഷേകത്തിനുശേഷം ശിവലിംഗം ഭസ്മം, രുദ്രാക്ഷമാല,

മണ്ഡലകാല വ്രതം 41 ദിവസം ആയതിന്റെ പ്രത്യേകത/Mandalakala vratham 41 aayathengane


* 4 എന്നത് വിഷ്ണുവിന്റെയും 1 എന്നത് ശിവന്റെയും അംശശൂപമായി കണക്കാക്കുന്നു.. ഹരിയും ഹരനും ചേർന്നതാണ് 41. ശംഖ്, ചക്രം, ഗദ, പത്മം എന്ന 4 രൂപങ്ങളുള്ള മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുമ്പോൾ 1 ശിവനെ കുറിക്കുവാനായും ഉപയോഗിക്കുന്നു.

* 365 ദിവസങ്ങളാണ് ഒരു സൗരവർ ഷത്തിലുള്ളത്. 27 ദിവസം കൂടുന്നതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രമാസമെന്ന സങ്കൽപ്പത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ചന്ദ്രൻ ഒരു സ്ഥാനത്തു നിന്നും കാന്തിക വൃത്തത്തിലൂടെ സഞ്ചരിച്ച് അതേ സ്ഥാനത്ത് തന്നെ എത്തുന്ന കാലമാണ്  നക്ഷത്രമാസം. ഇത് 27.3217 ദിവസമാണ്. ഏതാണ്ട് 27 ദിവസങ്ങളാണ്. ഈ 27 ദിവസത്തെ ഒരു മാസമായി കണക്കക്കി 27 X 12 മാസങ്ങൾ = 324 ദിവസങ്ങൾ കിട്ടും. സൗരവർഷത്തിലെ 365 ദിവസങ്ങളിൽ നിന്ന് നക്ഷത്രവർഷത്തിലെ 324 ദിവസങ്ങൾ കുറച്ചൽ 41 കിട്ടും [365 - 324 = 41]. ഇതാണ് മണ്ഡലം 41 ദിവസത്തെ പ്രത്യേകത എന്ന ഒരഭിപ്രായം നിലവിലുണ്ട്.

*  മഹിഷിയെ ' അന്വേഷിച്ച് മണികണ്ഠൻ പന്തളത്തു നിന്ന് പുറപ്പെട്ടത് വൃശ്ചികം 1 നായിരുന്നു 41 ദിവസം യാത്ര ചെയ്തപ്പോഴാണ് ഏരുമേലിയിൽ വച്ച് മഹിഷിയെ കാണുന്നതും കോക്ഷം നൽക്കുന്നതും. ഈ വിശ്വാസത്താൽ 41 ദിവസത്തെ വ്രതമാണ് ശബരിമല തീർത്ഥാടകർ സ്വീകരിച്ചു പോരുന്നത്.

* പുരാതന വൈദ്യശാസ്ത്രം മുന്നോട്ടു വച്ചിട്ടുള്ള ഒരാശയം 41 ദിവസമെടുക്കും നാം കഴിക്കുന്ന ഭക്ഷണം മജ്ജയും മനസ്സുമായി രൂപാന്തരം പ്രാപിക്കാനെന്നാണ്. 41 ദിവസത്തെ വ്രതപാലനത്തിലൂടെ മാനസ്സികവും ശാരീരികവുമായ ശുദ്ധീകരണം നടക്കുന്നുവെന്നർത്ഥം.

ૐૐ

 സ്വാമിയേ........
ശരണമയ്യപ്പാ....... 


ૐૐ

സന്ധ്യാ ദീപം/Sandhya Deepam


സന്ധ്യാദീപം തെളിയിക്കുന്നതു വൈദികമായ (വേദാധിഷ്ഠിത) സംസ്‌കൃതിയാണ്. ഇതു യജ്ഞകേന്ദ്രീകൃതമാണ്. യജ്ഞത്തില്‍ ആരംഭിച്ചു യജ്ഞത്തിലൂടെ വികസിച്ചു യജ്ഞത്തില്‍ അവസാനിക്കുന്നതായിട്ടാണു ജീവിതത്തെ വേദം നോക്കിക്കാണുന്നത്. എല്ലാം യജ്ഞമാണ്. അതുകൊണ്ടുതന്നെ നിത്യം അഗ്നിഹോത്രം ചെയ്യുന്നവരുടെ അഥവാ, യാജ്ഞികമായ വീക്ഷണം പുലര്‍ത്തുന്നവരുടെ അവശ്യകര്‍ത്തവ്യങ്ങളില്‍ പെട്ടതാണ് ഇരുസന്ധ്യകളിലുമുള്ള ലളിതമായ അഗ്നിഹോത്രം. പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും അഗ്നിഹോത്രം ചെയ്യുക എന്നത് വൈദികസംസ്‌കൃതിയില്‍ വീടുകളില്‍ അവശ്യം നടക്കേണ്ടതാണ്. കാലക്രമേണ ഇതില്‍ പല വീഴ്ചകളുമുണ്ടായി. അങ്ങനെ നിത്യാഗ്നഹോത്രമെന്നതു ചുരുങ്ങിച്ചുരുങ്ങി വിളക്കു കത്തിക്കുക മാത്രം ചെയ്യുന്നതിലേക്കു ചുരുങ്ങി. അതെങ്കിലും നിലനിന്നാല്‍ മതിയായിരുന്നു. എല്ലാ വീടുകളിലും ഇരുസന്ധ്യകളിലും ദീപം തെളിയിക്കുക. കാലത്ത് എപ്പോള്‍ വിളക്കു തെളിയിക്കണമെന്നു ചോദിച്ചാല്‍ പ്രഭാതസന്ധ്യയില്‍ ആയിക്കോട്ടെ, വിരോധമില്ല. ഉദയത്തിനു മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ ദീപം തെളിയിക്കാം. അതിനു മുമ്പു പാടില്ല. കാരണം അതു രാത്രികാലമാണ്. ഉദയത്തിന് ഏഴര

ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്/Hindu sava samskaram


ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്.? കുഴിച്ചിട്ടാൽ പോരെ? ഉത്തരം: പോര എന്നാണ് കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ  മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. എന്തേ പ്ലാവ്?...... മറ്റ് മരങ്ങൾ പോരെ?    പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും..... വേണമെങ്കിൽ തുറന്ന് നോക്കാം...... ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ

പരീക്ഷിത്തിന്റെ ഭൂമിപരിപാലനം/Pareekshith Rajavinte Bhoomi Paripalanam


(പുരാണ കഥകൾ)

ദ്വാപരയുഗത്തിന്റെ അവസാനഘട്ടമായി. ശ്രീകൃഷ്ണന്‍ സ്വധാമത്തിലേയ്ക്ക്‍ തിരിച്ചുപോയി എന്ന വാര്‍ത്ത അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ അറിയിച്ചു. ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്താല്‍ അന്നുമുതല്‍ കലിയുഗം തുടങ്ങും, അവിടെ കലിയുടെ വിളയാട്ടം തുടങ്ങും, എന്ന്‌ അറിയാമായിരുന്ന യുധിഷ്ഠിരാദികള്‍ തങ്ങള്‍ക്കും മടങ്ങാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞു. എല്ലാം കൊണ്ടും യോഗ്യനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ കൈമാറി, വനത്തിലേയ്ക്കു പുറപ്പെട്ടു.

പരീക്ഷിത്തു രാജഭരണം തുടങ്ങി. കാലമപ്പോഴേയ്ക്കും കലികാലമായിരുന്നു, എന്നോര്‍മ്മിയ്ക്കണം.

കലിഎന്നാല്‍ കലഹം, കലാപം, കോലാഹലം എന്നൊക്കെയാണര്‍ഥം. ഒരു രാജാവായാല്‍, പ്രജകള്‍ക്കെല്ലാം ക്ഷേമമാണെന്ന്‌ ഉറപ്പുവരുത്തണം. നാടെങ്ങും സന്തുഷ്ടി കളിയാടണം. അക്രമം , അധര്‍മ്മം ഇതൊന്നും ഉണ്ടാവരുത്‌. രാജധര്‍മ്മമാണത്‌. പരീക്ഷിത്ത്, രാജ്യത്തിലങ്ങോളമിങ്ങോളം സ്വയം സഞ്ചരിച്ച് കാര്യങ്ങള്‍

ഹരിവരാസനം/Harivarasanam Lyrics and Meaning


ശബരിമല ശ്രീകോവിലിൽ ദിവസവും അത്താഴ പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മേൽശാന്തി ഉടുക്കു കൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം.

ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

ചരിത്രവും ഐതിഹ്യവും
******************************
നാൽപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വി.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാ ശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധന സമയം ഹരിവരാസനം ആലാപിച്ചിരുന്നു.
ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ മേൽശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.

മറ്റൊരു ഐതിഹ്യ പ്രകാരം സ്വാമി വിമോചനാനന്ദ 1955 -ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആ‍ലപിച്ചതിനു