ഈ ലോകത്തില ആരും ആർക്കും മിത്രവും അല്ല, ശത്രുവും അല്ല,ഇവിടെ കാരണവശാൽ മാത്രം മിത്രങ്ങളും,ശത്രുക്കളും ഉണ്ടാകുന്നു.
സ്വന്തം തെറ്റുകളും കുറ്റങ്ങളും അന്യരുടെ മേൽ ആരോപിക്കരുത്.അന്യരുടെ തെറ്റുകള പരസ്യമാക്കരുത്.
സമാന വ്യക്തിയും,സമാന ധർമഅനുയായിയും,രഹസ്യങ്ങൾ അറിയുന്നവനും, സ്വന്തം പിതാവും ശത്രുവായാൽ അന്യ ശത്രുക്കളേക്കാൾ ഉപദ്രവകാരിയാകും.
മധുര ഭാഷണത്താൽ ബാലന്മാരെയും,വിനയത്താൽ ശിഷ്ടന്മാരെയും ധനത്താൽ നാരികളെയും,തപശ്ചര്യയാൽ ദേവന്മാരെയും,അനുരന്ജനങ്ങളാൽ ജനങ്ങളെയും എകൊപിപ്പിക്കുന്നവൻ യഥാർത്ഥ പണ്ഡിതൻ ആകുന്നു.
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവനെയും,ദന്തശുദ്ധി വരുതാത്തതവനെയും,അധികം ഭക്ഷിക്കുന്നവനെയും,നിഷ്ടൂരമായി സംസരിക്കുന്നവനെയും,ഉദയ അസ്തമയ
ങ്ങളിൽ ഉറങ്ങുന്നവനെയും,അവൻ ചക്രപാണി ആയിരുന്നാൽ തനെയും ഉപേക്ഷിക്കണം.
നല്ല പോലെ കഴുകിയ ശിരസ്സ്,പാദങ്ങൾ,വരമ്ഗന സേവനം,അൽപ്പ ഭക്ഷണം വസ്ത്രം ധരിച്ചു കൊണ്ടുള്ള ശയനം,ഉത്സവ ദിനങ്ങൾ ഒഴിച്ചുള്ള മൈഥുനം,ഇവ മൂലം ദരിദ്രനും,ധനികൻ ആകുന്നു..
അത്യന്തം നിഷ്കളങ്കനും,വളരെയധികം കോമാള സ്വഭാവിയയും ജീവിക്കരുതു.എന്തുകൊണ്ടെന്നാൽ ഇത്തരക്കാർ ഇപ്പോഴും ഹനിക്കു പാത്രമാകുന്നു.
ആറു ചെവികളിൽ എത്തുന്ന രഹസ്യം പരസ്യമാകുന്നു.നാല് ചെവികളിൽ എത്തുന്ന രഹസ്യം രഹസ്യമായി താനെ നില നില്ക്കും.
ദുഷ്ട ബുദ്ധിയായ സാധാരണ ശത്രുവിനെ പോലും നിസ്സാരമായി ഉപേക്ഷിക്കരുത്.തീപ്പൊരി വളരെ ചെറുതും, നിസ്സാരവും ആണെങ്കിലും അതിനു ലോകം മുഴുവൻ ഭസ്മം ആകുവാനുള്ള കഴിവുണ്ട് .
ഒരു വനത്തിൽ ഒരു വൃക്ഷം മാത്രം ഉണ്ടായിരിക്കുകയും അത് സുഗന്ധികളായ പുഷ്പങ്ങളാൽ പരിപൂർണമായിരിക്കുകയുംചെയ്താൽ ആ വൃക്ഷത്താൽ ആ വനം മുഴുവൻ വാസന ഉള്ളതായി തീരും. അതുപോലെ ഒരു സല്പുത്രനാൽ സകല കുലങ്ങളും പ്രഖ്യതമായി തീരുന്നു.
അഞ്ചാം വയസ്സ് വരെ പുത്രനെ ലാളിക്കണം.അതിനു ശേഷം അൽപജ്ഞാനം ഉണ്ടായാൽ പത്തു പന്ത്രണ്ടു വയസ്സ് വരെ ശിക്ഷിച്ചും,ഉപദേശിച്ചും,സന്മാർഗതിലേക്ക് നയിക്കണം.പതിനാറു വയസ്സ് കഴിഞ്ഞാൽ ഒരു മിത്രതോടു എന്ന പോലെ പെരുമാറണം.
പുത്രനെ വിദ്യ അഭ്യസിപ്പികാത്ത മാതാ പിതാക്കൾ അവന്റെ ശത്രുക്കള ആകുന്നു.വിദ്യ രഹിതൻ സഭയിൽ ഹംസമധ്യെ ബകം എന്നപോലെ ശോഭിക്കുന്നില്ല.വിദ്യ വിരൂപന് പോലും സൌന്ദര്യമാകുന്നു.വിദ്യ രഹസ്യമായ ധനമാകുന്നു.വിദ്യ പരമദേവതയാകുന്നു.രാജകൊട്ടാരത്തിൽ വിദ്യ പൂജിക്കപ്പെടുന്നു.
വിഷ്ണുഭഗവാൻ ഈ നീതിസാരം ശൌനകനോടു പറഞ്ഞു. അവിടെ നിന്നും ശങ്കരൻ ഇത് ശ്രവിച്ചു.ശങ്കരനിൽ നിന്നും വ്യാസ മഹർഷിയും,വ്യസനിൽ നിന്നും ഞങ്ങളും ശ്രവിച്ചു.
(ഗരുഡ പുരാണം)
കൂടുതൽ അറിയുവാൻ ആഗ്രഹം
മറുപടിഇല്ലാതാക്കൂ