2018, നവംബർ 30, വെള്ളിയാഴ്‌ച

ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധിക്ഷേത്രങ്ങൾ /Sree Dharma Sastha Dasasandhi Temple

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാലഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു.
മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105 ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം

ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലാ
യി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം.
എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു           
            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ