2018, ഡിസംബർ 28, വെള്ളിയാഴ്‌ച

ഭഗവത് കഥ (ശ്രീമദ് ഭാഗവതം) / Bhagavath Katha Srimad Bhagavatham

ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള് പറഞ്ഞ് ഒരു ബ്രാഹ്മണന് കാലയാപനം നടത്തി; ഒരിക്കല് അദ്ദേഹം ഒരു ഗൃഹത്തില് ഭാഗവത പാരായണം നടത്തുമ്പോള് ഒരു കള്ളന് വീട്ടില് കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള് ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന് അതു കേള്ക്കുവാന് നിര്ബ്ബന്ധിതനായി.

ഉണ്ണിക്കണ്ണനെ വര്ണ്ണിക്കുന്ന ഭാഗം; കണ്ണന് അണിഞ്ഞിട്ടുള്ള ആഭരണങ്ങള് അദ്ദേഹം ഏറെ വര്ണ്ണിച്ചു. കാലികളെ മേയ്ക്കാന് കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള് അണിയിക്കും.ഇതു കേട്ടപ്പോള് കള്ളന്റെ ചിന്ത, ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള് നടത്താന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന് യാത്രയായി; കള്ളന് രഹസ്യമായി അദ്ദേഹത്തെ പിന്തുടര്ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള് ബ്രാഹ്മണനെ തടഞ്ഞു നിര്ത്തി. അയാള് ചോദിച്ചു: നിങ്ങള് യശോദ എന്ന സ്ത്രീയുടെ മകന് കൃഷ്ണന് എന്ന ബാലന്റെ കാര്യം പറഞ്ഞല്ലോ? പയ്യനെ എവിടെയാണ് കാണാന് കഴിയുന്നത്?”

ബ്രാഹ്മണന് പറഞ്ഞു: വൃന്ദാവനത്തില്, യമുനാതീരത്തെ പച്ചപ്പുല്പ്പരപ്പില് രണ്ടു കുട്ടികള് രാവിലെ വരും; ഒരാള് കാര്മേഘനിറമുള്ളവന്; കൈയില് ഓടക്കുഴല് ഉണ്ടാവും; അതാണ്കൃഷ്ണന്.കള്ളന് ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില് കയറി ഒളിച്ചിരുന്നു.

കണ്ണന്റെ കാലടികള് പതിഞ്ഞ പുണ്യ ഭൂമിയില് പുലര് വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില് അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്, അതാ രണ്ടു ബാലന്മാര്; കള്ളന് മരത്തില് നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ദിവ്യരൂപം, പ്രേമാവതാരത്തിന്റെ, മനോഹര രൂപം ദര്ശിച്ച മാത്രയില് അയാള് മതിമറന്നു; കൈകള് കൂപ്പി, ആനന്ദാശ്രുക്കള് ഒഴുകി; ജന്മ ജന്മാന്തരങ്ങളില് എത്രയോ പേര്ക്കു ലഭിക്കാത്ത പുണ്യം! അയാള്ക്കു മന:പരിവര്ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള് ചിന്തിച്ചു; കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള് അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന് വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന് പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്റെ കഴുത്തില് കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന് അയാള് ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്മേഘങ്ങള് പോലെ ദു:ശ്ചിന്തകള് അയാളുടെ മനസ്സില് കടന്നു വന്നു.

നില്ക്കൂഎന്ന് ആക്രോശിച്ച് കള്ളന് കണ്ണന്റെ കൈയില് കടന്നു പിടിച്ചു. ദിവ്യ സ്പര്ശന മാത്രയില് അയാളുടെ പൂര്വ്വ കര്മ്മങ്ങള് അവസാനിച്ചു; അയാള് പരിശുദ്ധനായി.

പ്രേമപൂര്വ്വം അയാള് ചോദിച്ചു:അവിടുന്ന് ആരാണ്?”
നിങ്ങള് വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്റെ ആഭരണങ്ങള്എല്ലാം എടുത്തു കൊള്ളൂകൃഷ്ണന് മധുരമായി അരുളി. കള്ളന് ആശയക്കുഴപ്പത്തിലായി. ഇതെല്ലാം എനിക്കു തന്നാല് കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള് ചോദിച്ചു.
കണ്ണന് പുഞ്ചിരിയോടെ അരുളി: അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്നിന്നേക്കാള് വലിയ കള്ളനാണ്; പക്ഷേ, ഞാന് എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്ക്ക് പരാതിയില്ല. അവര് എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്റെ കൈയിലുണ്ട്; നിന്റെ ചിത്തം; ഞാനിപ്പോള് അത് എടുക്കുന്നു; അത് എന്നില് നിന്നും നീയും എടുക്കുക.

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള് മറഞ്ഞു; കള്ളന് അത്ഭുത പരതന്ത്രനായി. അയാള് കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്റെ അടുത്തു ചെന്നു. കള്ളന് പറഞ്ഞതു കേട്ട് ബ്രാഹ്മണന് വിസ്മയിച്ചു പോയി; മാറാപ്പില് നിറയെ ആഭരണങ്ങള്; താന് പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന് കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന് വിളിച്ചുപറഞ്ഞു: അതാ, നോക്കൂ, അവര് വരുന്നു.പക്ഷേ ബ്രാഹ്മണന് ദര്ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്ശനം തരുന്നില്ലെങ്കില് ഞാനിപ്പോള് ജീവിതം അവസാനിപ്പിക്കും.

അപ്പോള് ശ്രീകൃഷ്ണ ഭഗവാന്റെ മധുരമയമായ ശബ്ദം മുഴങ്ങി: നിങ്ങള് ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള് അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. വിശ്വാസത്തില് പ്രവൃത്തിച്ചു. എന്നില് വിശ്വസിച്ചു പൂര്ണ്ണമായി സ്വയം സമര്പ്പിക്കുന്നവന് ഞാന് ദര്ശനം നല്കുന്നു.

ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും,ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള് സംഘടിപ്പിക്കുന്നു. എന്നാല് അതില് പറയുന്ന സദ് വിഷയങ്ങള് പൂര്ണ്ണവിശ്വാസത്തോടെ ഉള്ക്കൊള്ളാനും ജീവിതത്തില് പകര്ത്താനും അവര്ക്കു കഴിയുന്നില്ല. കാപട്യം പൂര്ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്ത്തിക്കുന്നു; അപ്പോള് അവര്ക്കു ഭഗവത് അനുഗ്രഹം കിട്ടാന് ഇനിയും പല ജന്മങ്ങള് വേണ്ടിവരും.

ഓം നമോ ഭഗവതേ വാസുദേവായ 

ഒരു നിമിഷം എഴുതു....
ഓം നമോ നാരായണായ

ഓം ഭഗവതെ വാസുദേവായ

2018, ഡിസംബർ 6, വ്യാഴാഴ്‌ച

പാപാങ്കുശൈകാദശി / ഏകാദശിവ്രതം / Ekadashi Vratham / Ekadashi Fasting Benefits

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം.
.
ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെ

2018, ഡിസംബർ 1, ശനിയാഴ്‌ച

ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ / Sabarimalayil Pokunnavar Arinjirikkenda Karyangal


"ജാതിമത വ്യത്യാസമില്ലാതെ ശബരിമലയില് ആര്ക്കും പോകാവുന്നതാണ്."
1. പമ്പാ നദി മലിനമാക്കരുത്.
2. തുറസ്സായ സ്ഥലങ്ങളില് മല മൂത്ര വിസര്ജ്ജനം ചെയ്യരുത്. പമ്പയിലും സന്നിധാനത്തും കുളിമുറികളും, കക്കൂസുകളുമുണ്ട്.
3. കക്കൂസും, കുളിമുറികളും വൃത്തികേടാക്കരുത്.ഹൈന്ദവ ധർമ്മ ക്ഷേത്രം
4. പമ്പാ നദിയില് ഉടുത്ത വസ്ത്രങ്ങളും മാലകളും ഉപേക്ഷിക്കരുത്.
5. ഭസ്മക്കുളത്തില് എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്.
6. പംമ്പാ സദ്യക്ക് ശേഷം എച്ചിലുകള് നദിയില് ഉപേക്ഷിക്കരുത്, എച്ചിലുകള് അതാതു ഇടങ്ങളില് നിക്ഷേപിക്കുക..ഹൈന്ദവ ധർമ്മ ക്ഷേത്രം
7. പ്ലാസ്റ്റിക്ക് വസ്ത്തുക്കള്, പേപ്പര് വസ്ത്തുക്കള്, കോട്ടന് വസ്ത്തുക്കള്, ആഹാര വസ്ത്തുക്കള് ഇവ നിക്ഷേപിക്കാന് പ്രത്യേകം പ്രത്യേകം ഇടങ്ങളുണ്ട്.
8. പൂങ്കാവനം കേന്ദ്ര സര്ക്കാറിന്റെ കടുവാ സങ്കേത ഇടമായതിനാല് വന നശീകരണത്തിന് കാരണമാകുന്ന ഒന്നും ചെയ്യുവാന് പാടില്ല
9. പ്ലാസ്റ്റിക് കവറുകള് കഴിവതും ഒഴിവാക്കുക, തുണി സഞ്ചികള് ഉപയോഗിക്കാന് പരമാവധി ശ്രമിക്കുക.
10. ശബരിമലയില് പുകവലി, മദ്യപാനം ഇവ പാടില്ല.
11. പമ്പാ തീരത്തോ മറ്റു എവിടെ ആയാലും അടുപ്പ് കൂട്ടി തീ വച്ചാല് അതിനു ശേഷം തീ വെള്ളം തളിച്ച് കെടുത്തുക.
12. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുവാന് പാടില്ല.
13. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള് മല ചവിട്ടുവാന് പാടില്ല. നിത്യ ബ്രഹ്മചാരിയായ അയ്യപ്പ സ്വാമിക്ക് അത് ഹിതകരമല്ല.
14. ഉത്സവകാലത്ത് പമ്പയില് ആറാട്ട് സമയത്ത് മേല്പറഞ്ഞ വയസ്സിനു ഇടയിലുള്ള യവ്വനയുക്തികളായ സ്ത്രീകള് കര്ശനമായും വരുവാന് പാടില്ല.
15. കണ്ണി മല ചവിട്ടുന്ന അയ്യപ്പന്മാര് ചുവന്ന നിറത്തിലുള്ള ഇരുമുടി കെട്ടുകളും മറ്റുള്ളവര് വെള്ളയോ, കറുപ്പോ, കാവിയോ ആയ ഇരുമുടിക്കെട്ടുകള് വേണം കൊണ്ട് വരാന്. നീല നിറം പല സ്വാമിമാരും കൊണ്ട് വരുമെങ്കിലും അത് ഹിതമല്ല..
16. ചെരുപ്പുകള് ഇട്ടു മല കയറുന്നത് പതിവാണെങ്കിലും സന്നിധാനത്ത് ചെരുപ്പുകള് പാടില്ല. സന്നിധാനത്തിനു സമീപം ചെരുപ്പുകള് സൂക്ഷിക്കാന് പ്രത്യേക ഇടങ്ങളുണ്ട്.
17. കര്പ്പൂരാരാധന നടത്തുന്നവര് തീ അലക്ഷ്യമായി ഉപയോഗിക്കരുത്.
18. മല കയറുവാന് പറ്റാത്തവര്ക്ക് ഡോളി സംവിധാനമുണ്ട്.
19. പ്രമേഹം, നെഞ്ച് വേദന, ബ്ലഡ് പ്രഷര് തുടങ്ങിയ അസുഖങ്ങള് ഉള്ളവര് സാവധാനം മല കയറുക. ഗുളികകള് കഴിക്കുന്നവര് അത് കൂടെ കരുതുക.
20. അവശതകള് തോന്നുന്നവര്ക്ക് സര്ക്കാര് വകയും ദേവസ്വം വകയും മറ്റു സന്നദ്ധ സംഘടനകള് വകയും സൗജന്യ ചികിത്സാസഹായം .ഉണ്ടായിരിക്കുന്നതാണ്. ഓക്സിജന് സപ്പ്ലൈ, ഡോക്റ്റര് സ്ട്രെക്ച്ചര് തുടങ്ങിയവ എപ്പോഴും സജ്ജമാണ്. സൗജന്യ ഔഷധ വെള്ളം അയ്യപ്പ സേവാ സംഘവും മറ്റു സന്നദ്ധ സംഘടനകളും നല്കുന്നതാണ്.
21. കൂട്ടം തെറ്റുന്ന സ്വാമിമാര് ഡ്യൂട്ടിയിലുള്ള പോലീസ് അയ്യപ്പന്മാരുടെ സേവനം തേടാവുന്നതാണ്. അവരുടെ നിര്ദ്ദേശങ്ങള് പൂര്ണ്ണമായും പാലിക്കുക.
22. പമ്പയില് നിന്ന് രണ്ടു വഴികള് സന്നിധാനത്തേക്ക് ഉണ്ട്. സ്വാമി അയ്യപ്പന് റോഡും, പടവുകളോടെയുള്ള വഴിയും. സ്വാമി അയ്യപ്പന് റോഡ് സന്നിധാനത്തെക്കുള്ള ട്രാക്റ്റര് റോഡാണ്, അവ വരുമ്പോള് വഴി മാറിക്കൊടുക്കുകയും, സൂക്ഷിക്കുകയും വേണം. സ്വാമി അയ്യപ്പന് റോഡ് ഇപ്പോള് സിമന്റഡ് റോഡാണ്, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കത്തോട് കൂടിയ ഹെയര് പിന് വളവുകളും ഉണ്ട്. തെന്നല് ഉള്ളയിടത്ത് സൂക്ഷിച്ചു കയറുക..
23. സ്വാമി അയ്യപ്പന് റോഡും കരിമല വഴി പടവുകള് ഉള്ള വഴിയും ഒത്തു ചേരുന്നത് മരക്കൂട്ടത്താണ്. അവിടെ നിന്ന് വണ് വേ സംവിധാനമാണ്. സന്നിധാനത്തേക്ക് പോകുന്നവര് മരക്കൂട്ടം വഴിയുള്ള ഫ്ലൈ ഓവര് വഴി പോകേണ്ടതാണ്. വഴിയാണ് ശരംകുത്തി.
24. ശരംകുത്തിയില് തറയ്ക്കേണ്ട ശരങ്ങള് ശരം കുത്തിയില് മാത്രം തറയ്ക്കുക.
25. വഴിയരികില് കാട്ടു മഞ്ഞള് വില്പനയ്ക്ക് വയ്ക്കുന്നത് വാങ്ങാതിരിക്കുക. അങ്ങനെ കണ്ടാല് പോലീസ് അയ്യപ്പന്മാരോട് പരാതിപ്പെടുക.
26. അംഗീകൃത സ്ടാളുകള് അല്ലാതെ മറ്റൊരു കടയില് നിന്നും സാധനങ്ങളോ ഭക്ഷണങ്ങളോ വാങ്ങരുത്.
27. വണ്വേ സംവിധാനമായതിനാല് ദൈര്ഘ്യമേറിയ ക്യൂ ഉണ്ടാകാന് സാധ്യതയുണ്ട്, ഇതൊഴിവാക്കാനും ദര്ശനം സുഗമാമാക്കാനുമായി കേരളാ പോലീസ് വിര്ച്വല് ക്യൂ സംവിധാനം ഏര്പ്പെടുത്തിയിട്ടുണ്ട്.
28. കേരളാ പോലീസ് വിര്ച്വല് ക്യൂ സംവിധാനം ഉപയോഗപ്പെടുത്തി ദര്ശനം സുഗമം ആക്കുവാന് കാണുന്ന ലിങ്കില് പോയി ടോക്കന് എടുക്കേണ്ടതാണ്http://www.sabarimala.keralapolice.gov.in/
29. പൊന്നു പതിനെട്ടാം പടിയില് നാളീകേരം ഉടയ്ക്കരുത്. നിര്ദ്ധിഷ്ഠ സ്ഥലങ്ങളില് നാളീകേരം ഉടയ്ക്കുക.

30. മാല ധരിക്കാതെയും, ഇരുമുടിക്കെട്ടില്ലാതെയും പതിനെട്ടാം പടി ചവിട്ടുവാന് പാടില്ല. പതിനെട്ടാം പടിയിലോ അതിനു സമീപത്തോ കര്പ്പൂരം കത്തിക്കുവാന് പാടില്ല.
31. പതിനെട്ടാം പടി ചവിട്ടി കയറുന്ന സ്വാമിമാര് കൊടിമരം തൊഴുത് വണങ്ങി ഇടത്ത് തിരിഞ്ഞ് ഫ്ലൈ ഓവറില് കയറേണ്ടതാണ്.
32. ഫ്ലൈ ഓവര് ഇറങ്ങി പൊക്കം കുറഞ്ഞവര് വലത്തറ്റം ചേര്ന്നും പൊക്കം കൂടിയവര് ഇടത്ത് ചേര്ന്നുമുള്ള ക്യൂവില് നില്ക്കേണ്ടതാണ്.
33. ഭാണ്ടാരത്തില് നിക്ഷേപിക്കാനുള്ള ചില്ലറകള് നോട്ടുകള് ഇവ അലക്ഷ്യമായി ശ്രീകോവിലിനു ഉള്ളിലേക്ക് വലിച്ചെറിയരുത്, നിലത്തിടുന്നതോ, ഭാണ്ടാരത്തില് ഇടുന്നതോ ഉചിതമാകും.
34. ക്യൂ കുറഞ്ഞു അയ്യപ്പ ദര്ശനം നടത്തുമ്പോള് അധിക സമയം സ്വാമിക്ക് മുന്നില് നിന്ന് മറ്റുള്ളവര്ക്ക് തടസ്സമുണ്ടാക്കരുത്.
35. സ്വാമീ ദര്ശനം കഴിഞ്ഞു വലതുമാറി ഗണപതി ഭഗവാനേയും തൊഴുതു നെയ്യ് തേങ്ങ ഉടയ്ക്കുവാന് പടിഞ്ഞാറ് വശവും തെക്ക് വശവും സ്ഥാപിച്ചിട്ടുള്ള കല്ലുകളില് തേങ്ങ ഉടയ്ക്കേണ്ടാതാണ്. അരി ഇടുന്ന സ്ഥലങ്ങളില് അരി മാത്രം ഇടുക.
36. പടിഞ്ഞാറ് വശം വഴി ഫ്ലൈ ഓവറിലൂടെ നടന്നു മാളികപ്പുറത്തമ്മയെ ദര്ശിക്കേണ്ടതാണ്.
37. തിരിച്ചു പുല്ലുമേടിലേക്കും, ഉരല്ക്കുഴി തീര്ത്ഥത്തിലേക്കും പോകുവാന് ധനലക്ഷി ബാങ്കിന് സമീപമുള്ള പടവുകള് താഴേക്ക് ഇറങ്ങി വടക്ക് വശത്തുള്ള പടവുകള് വഴി പോകേണ്ടതാണ്.
38. പമ്പയിലേക്ക് പോകുന്നവര് അതെ പടവുകള് താഴേക്കു ഇറങ്ങി കിഴക്ക് വശത്തുള്ള വാവര് സ്വാമി നടയില് തൊഴേണ്ടതാണ്.
39. നെയ്യ് തേങ്ങ ഉടച്ചതിന്റെ ബാക്കി നാളീകേരം പൊന്നു പതിനെട്ടാം പടിക്ക് താഴെ തെക്ക് വശത്തുള്ള ആഴിയില് എറിയേണ്ടാതാണ്. ആഴിക്കു വളരെ സമീപം നിന്ന് നാളീകേരം എറിയരുത്.
40. അപ്പം അരവണ കൗണ്ടറുകള് ആഴിയുടെ തെക്ക് വശത്താണുള്ളത്, ക്യൂവില് നിന്ന് ആവശ്യമുള്ള അളവില് അവ വാങ്ങാവുന്നതാണ്.
41. വാവര് നടയ്ക്കു കിഴയ്ക്ക് വശത്തുള്ള പടവുകളിലൂടെ താഴേക്കിറങ്ങിയാല് ഓഡിറ്റോറിയത്തിനു മുന്വശം വരാവുന്നതാണ്. ഓഡിറ്റോറിയത്തില് പരിപാടികള് നടക്കുന്നുണ്ടെങ്കില് അവിടെ വിശ്രമിക്കരുത്.
42. നടപ്പന്തലില് എത്തുന്ന സ്വാമിമാര്ക്ക് വിശ്രമത്തിനായി കിഴക്ക് ഭാഗത്ത് വിശ്രമ മുറികളുണ്ട്.
43. സന്നിധാനത്ത് മണ്ഡലകാലത്ത് സൗജന്യ ഭക്ഷണം അയ്യപ്പ സേവാ സംഘം വഴിയും തിരുവിതാംകൂര് ദേവസ്വം വഴിയും ലഭിക്കുന്നതാണ്. ഇവ രണ്ടും പൊന്നു പതിനെട്ടാം പടിക്ക് താഴെ വടക്ക് വശത്തായിയുണ്ട് .
44. വിശ്രമ മുറികളില് ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ എച്ചിലുകള് അതാതു ഇടങ്ങളില് നിക്ഷേപിക്കുക. മുറികളുടെ മൂലകളിലും തറയിലും നിക്ഷേപിക്കരുത്.
45. സന്നിധാനത്തുള്ള മൈക്ക് അനൌണ്സ് മെന്റ് ഒരു വഴിപാടല്ല, കാണാതാകുന്നവര്ക്കും, കാത്തിരിക്കുന്നവര്ക്കും അറിയിപ്പുകള് കൈ മാറാനുള്ള ഒരു ഇടം മാത്രമാണ്.
46. പമ്പയിലേക്ക് പോകുന്നവര് നടപ്പന്തലിന് ഇടതു വശം ചേര്ന്ന് വന്ന് താഴെ സ്വാമിമാരുടെ ക്യൂവിന് മുകളിലൂടെയുള്ള ഫ്ലൈ ഓവറിലൂടെ നടപ്പന്തലിനു വലതു വശം വഴി പോകേണ്ടതാണ്.
47. നടപ്പന്തല് കഴിഞ്ഞാല് വലതു ചേര്ന്ന് പമ്പയിലേക്കുള്ള വഴിയിലൂടെ പോകുക, തിരിക ശരം കുത്തി വഴി പോകരുത്.
48. മരക്കൂട്ടത്തില് പോകുന്ന വഴി കാണുന്ന വന്യ മൃഗങ്ങളെ ഉപദ്രവിക്കരുത്, തിരിച്ചു ശരം കുത്തിയില് പോകുവാന് ഇട്ടു വശത്തുള്ള മല കയറി സന്നിധാനത്തേക്ക് പോയ ഫാലി ഓവറിനു സമീപം വരരുത്, ചെങ്കുത്തായ കയറ്റവും, വിഷ സര്പ്പങ്ങളും ഉള്ളതിനാല് സൂക്ഷിക്കുക.
49. മരക്കൂട്ടത്തില് എത്തിയാല് അപ്പാച്ചിമേട്ടിലേക്ക് പോകുവാന് വലതു വശം ചേര്ന്ന് പോകുക, ഇടതു വശത്ത് കൂടെ സ്വാമി അയ്യപ്പന് റോഡാണ്.
50. മല കയറ്റത്തിനേക്കാള് പ്രയാസമാണ് മലയിറക്കം. സൂക്ഷിച്ചു കമ്പികള് പിടിച്ചു സാവധാനം ഇറങ്ങുക. ഓടി ഇറങ്ങി നില തെറ്റിയാല് വീണു ഉരുണ്ട് താഴെ നിലയുള്ള നിരപ്പായ സ്ഥലത്തേ നില്ക്കുകയുള്ളൂ. മുട്ട് വേദന ഉള്ളവര് ഇറങ്ങാന് സ്വാമി അയ്യപ്പന് റോഡ് ഉപയോഗിക്കുക.
51. തിരികെ പമ്പയില് വന്നു ത്രിവേണിയിലോ, പമ്പാ തീരത്തോ കുളിച്ചു കയറി മടങ്ങുക.
52. എല്ലാ ബസ് സ്റ്റേഷനില് നിന്നും ശബരി മലയ്ക്ക് ബസ്സുകള് ഉണ്ട്. ട്രെയിന് മാര്ഗ്ഗം വരുന്നവര് ചെങ്ങന്നൂരില് ഇറങ്ങുക. അവിടെ നിന്ന് ധാരാളം ബസ്സുകള് പമ്പയിലേക്ക് ഉണ്ട്.
53. തിരിക പോകുവാന് പമ്പ ബസ് സ്റ്റേഷനില് റിസര്വേഷന് സൗകര്യം ലഭ്യമാണ്.
54. സ്വന്തം വാഹനങ്ങളില് വരുന്നവര് പോലീസ് അയ്യപ്പന്മാര് നിര്ദ്ദേശിക്കുന്ന ഇടങ്ങളില് മാത്രം വാഹനങ്ങള് പാര്ക്ക് ചെയ്യുക.
55. കഴിവതും ഇരു ചക്രവാഹനങ്ങളിലും, ഓട്ടോയിലും, ഷീറ്റോ, ടാര്പ്പോളിനോ മറച്ച കവചിത ലോറികളിലും മറ്റു ചെറു വാഹനങ്ങളിലും വരാതിരിക്കുക.
56. ബസ്സില് വരുന്ന സ്വാമിമാരുടെ ബസ്സുകള് സ്ഥല പരിമിതി മൂലം കൃത്യം 20 കിലോമീറ്റര്അപ്പുറമുള്ള നിലയ്ക്കലിലാകും പാര്ക്കിംഗ് സൗകര്യം ഉണ്ടാവുക. ബസ്സുകളില് ഹില് ടോപ്പില് വന്നിറങ്ങാവുന്നതാണ്.
എന്നാല് തിരികെ കെ എസ്സ് ആര് റ്റി സി ബസ്സ് സ്റ്റാന്ഡില് വന്നു നിലയ്ക്കലിലേക്ക് ബസ്സില് പോകേണ്ടതാണ്. തിരികെ ബസ്സ് ഹില് ടോപ്പില് വരാന് പറയരുത്. പമ്പയില് ബസ്സുകള് വളയ്ക്കാന് ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്താല് അത് ഗതാഗത കുറുക്കു ഉണ്ടാക്കും.
57. പമ്പയില് പെട്രോള് പമ്പ് ഉണ്ട്, ആവശ്യത്തിനു ഇന്ധനം വാഹനങ്ങളില് നിറയ്ക്കുക. കയറ്റിറക്കങ്ങള് ഉള്ളതിനാല് ഇന്ധനം അധികം ചിലവാകും. അടുത്ത പെട്രോള് ബങ്ക് പത്തനംതിട്ട അടുക്കാറാകുമ്പോള് മാത്രമേ ഉള്ളു എന്നോര്ക്കുക.
58. നിലയ്ക്കല് കഴിഞ്ഞാല് പൂങ്കാവനം ആരംഭിക്കും, പതിനെട്ടു മലകള് ഉള്ള കൊടും കാറ്റില് തികഞ്ഞ ശുദ്ധ വായുവാണ്. ഇവിടങ്ങളില് .സി ഓഫ് ചെയ്തു വാഹനം ഓടിക്കുക. പരിസ്ഥിതി സംരക്ഷിക്കുക, ശുദ്ധ വായു ശ്വസിച്ചു വാഹനം ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.
59. മല ഇറങ്ങുന്ന വാഹനങ്ങള് കയറുന്ന വാഹനങ്ങള്ക്ക് സൈഡ് കൊടുക്കുക. ഒരു പരിധിയില് കവിഞ്ഞു ചേര്ത്ത് നിര്ത്താതിരിക്കുക. താഴെ അഗാധമായ കൊക്കയാണ്.
60. ശബരിമലയില് വാഹനം ഓടിച്ചു പരിചയം ഇല്ലാത്തവര് കഴിവതും ശരണ പാതയില് വണ്ടി ഓടിക്കാതിരിക്കുക.
61. ശരണ പാതയില് ഹൈ ബീം ഉപയോഗിക്കരുത്, സീറ്റ് ബെല്റ്റ് കര്ശനമായും ധരിക്കുക.
62. ചാലക്കയം മുതല് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ റോഡാണ്, അവിടെ പ്രവേശിക്കുവാന് ടോള് കൊടുക്കുക. റോഡിനുള്ള ഇതൊന്നു മാത്രമെന്ന് ഓര്ക്കുക. ചെറു വാഹനങ്ങള്ക്കുള്ള പാര്ക്കിംഗ് ഫീസ് നാല് കിലോമീറ്റര് അപ്പുറമുള്ള ത്രിവേണിയില് മാത്രമാണെന്ന് അറിയുക, ഹില് ടോപ്പിലോ മറ്റു വഴി വക്കിലോ പാര്ക്കിംഗ് ഫീസ് ഇല്ല എന്നും അറിയുക. ബസ്സുകള്ക്കും മറ്റു വല്യ വാഹനങ്ങള്ക്കും നിലയ്ക്കലില് മാത്രമേ പാര്ക്കിംഗ് ഫീസ് ഉള്ളു. ചതികളില് വഞ്ചിതരാകാതിരിക്കുക.
. ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര് പാപ പരിഹാരത്തിനായി കലിയുഗവരഥന് ശ്രീ ധര്മ്മശാസ്ഥാവായ അയ്യപ്പനെ കണ്ടു തൊഴാന് പൂങ്കാവനത്തിലെത്തുന്ന സമയമാണ് മണ്ഡല കാലം. മാസം പതിനേഴു മുതല് ആരംഭിച്ച് മകരസംക്രമ നാളു വരെ നീണ്ടു നില്ക്കുന്ന സമയം അഭൂതപൂര്വ്വമായ തിരക്കാണ് ഉണ്ടാവുന്നത്. ശബരിമലയും പമ്പയും സന്നിധാനവും ഹിന്ദു വിശ്വാസികളുടെ വിശുദ്ധിയുടെ മൂര്ത്തീ സ്ഥാനമാണ്. അതിനു അതിന്റേതായ ആചാരങ്ങളും അനുഷ്ഠാ നങ്ങളുമുണ്ട്. അത് കൃത്യമായി പാലിച്ചു തന്നെ വേണം മല ചവിട്ടാനും, ദര്ശനം നടത്തുവാനും.

ഒരു ലേഖനം പ്രകാരമുള്ള നിങ്ങളുടെ ശരണ യാത്ര നിങ്ങള്ക്ക് മാത്രമല്ല, മറ്റുള്ളവര്ക്കും, പരിസ്ഥിതിക്കും, പൂങ്കാവനത്തിനും നല്ലത് മാത്രമേ നല്കുകയുള്ളൂ