2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം / Udichuyarnnu Mamala Mele Uthram Nakshathram Lyrics


ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം
 ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം_

നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം
ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം   കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം

കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍ കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ പാദബലം താ
കായബലം താ പാദബ

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഗുരുദേവന്‍റെ ത്യക്കരങ്ങളാല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ കളംവംകോടത്തെ കണ്ണാടി പ്രതിഷ്ഠ / Kalavamkodam Temple Mirror Prathishta


1927 ജൂണ്‍ 14ന് (1102 ഇടവം 31 ) പുലര്‍ച്ചെ നാലിനാണ് ശ്രീനാരായണ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഒരു കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പിഴുതെറിയുന്നതായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ഇതിനു മുമ്പുതന്നെ മുരിക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്ന് രേഖപ്പെടുത്തിയ പ്രഭ പ്രതിഷ്ഠിച്ചും നാരായണ ഗുരു പരമ്പരാഗത സമ്പ്രദായങ്ങളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം തന്നെ ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. ഇവിടെയും ശിവന്‍, ഗണപതി, ദേവി തുടങ്ങിയ വിഗ്രഹങ്ങളും ഗുരുവിനൊപ്പമുണ്ടായിരുന്ന ശിഷ്യര്‍ പ്രതിഠ്ഷിച്ചിരുന്നു.

കളവംകോടം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് നയിച്ചത്. പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി. പ്രതിഷ്ഠാ കര്‍മ്മത്തിനായി ഏറെ നിര്‍ബ്ബന്ധിച്ചാണ് നാരായണ ഗുരുവിനെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന്‍ ശാന്തി, പ്രൈവറ്റ് സെക്രട്ടറി കോമത്തു കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ഒരു സംഘമാളു