ത്രിലോകങ്ങളുടെ ചക്രവര്‍ത്തിയായിരുന്നു ശുക്രാചാര്യരുടെ ശിഷ്യനായ മഹാബലി. അദ്ദേഹം ദയാശീലനും, വിഷ്ണുഭക്തനും, സത്യധര്‍മ്മങ്ങളില്‍ ശ്രദ്ധയുള്ളവനും ആയിരുന്നു. ഗുരുഭക്തിയും വളരെ ഉണ്ടായിരുന്നു. തനിക്കു കിട്ടിയിരിക്കുന്ന സര്‍വ്വ സൗഭാഗ്യങ്ങളുടെയും ദാതാവു ഭഗവാനാണെന്ന കാര്യം കാലക്രമേണ ബലി വിസ്മരിച്ചു. കാമ്യകര്‍മ്മങ്ങള്‍ ആകുന്ന യാഗങ്ങള്‍ അനുഷ്ടിച്ചു ജീവിച്ചു പോന്നു.
ഇതൊക്കെ
ചെയ്യുവാന്‍ തനിക്കു കഴിവുണ്ടെന്നും, തന്നെ ആശ്രയിക്കുന്നവരെ പൂര്‍ണ്ണമായി
സംതൃപ്തരാക്കാന്‍ തക്ക ദാനങ്ങള്‍ ചെയ്യുവാന്‍ തനിക്കു സാധിക്കുമെന്നും, സത്യത്തിനും ധര്‍മ്മത്തിനും
താന്‍ ഒരു ലംഘനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ധാരാളം അഹങ്കരിച്ചു.
അഹങ്കാരത്തിന്റെ മതില്‍, ബലിയുടെ മനസ്സിനു മറതീര്‍ത്തപ്പോള്‍, ഭഗവാന്‍ മുന്‍പില്‍
കൈനീട്ടി എത്തിയതു് തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. താന്‍ എന്തും നല്‍കുവാന്‍
പര്യാപ്തന്‍ ആയവന്‍ ആണെന്നും അതുകൊണ്ട് എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളുവാനും, ബലി തന്റെ മുന്‍പില്‍
ഭിക്ഷ യാചിച്ചു വന്നു