/*Popads script*/ Proud To Be A Hindu: ഭസ്മം ചന്ദനം കുങ്കുമം കുറികള്‍ തൊടേണ്ടാതെങ്ങനെ / Bhasmam Chandanam Kunkumam Kurikal Thodendathengane

2018, മാർച്ച് 6, ചൊവ്വാഴ്ച

ഭസ്മം ചന്ദനം കുങ്കുമം കുറികള്‍ തൊടേണ്ടാതെങ്ങനെ / Bhasmam Chandanam Kunkumam Kurikal Thodendathengane


1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയ
ത്താണ്?
        വൈകുന്നേരം

14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ദുർഗ്ഗയുടെ

15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്? 
        വിഷ്ണുവിന്റെ

16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ശിവന്റെ

17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
         ശാന്തികം, പൗഷ്ടികം, കാമദം

18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
        ഇടതു വശത്തുനിന്ന്

19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
         സുഷ്മനാ നാഡിയുടെ

20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
        ഊർദ്ധപുണ്ഡ്രം

21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ശിവശാക്ത്യാത്മകം

22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
         വിഷ്ണുമായാ പ്രതീകം

23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
         ആജ്ഞാചക്രത്തിന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ