2018, ജനുവരി 26, വെള്ളിയാഴ്‌ച

മനുസ്മൃതിയും തെറ്റ് ധാരണനകളും / Manusmrithiyum Thettu Dharanayunm


": സ്ത്രീ സ്വാതന്ത്ര്യമര്ഹതി"

എന്ന തുമ്പും വാലുമില്ലാത്ത ഒരുവരി ശ്ലോകവുമായി മനുസ്മൃതി കത്തിക്കാനും അതിനെതിരെ ജനവികാരം മനുസ്മൃതി... അറിയേണ്ടതും വളരെ വര്ഷങ്ങള്ക്ക് മുന്നേ തന്നെ പടയൊരുക്കം നടന്നിരുന്നു ഇന്നും അതിന്റെ ചില അലയൊലികള് കേള്ക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചില കാര്യങ്ങള് പങ്കുവെക്കാനുള്ള എന്റെ ഒരു എളിയ ശ്രമമാണിവിടെ....

"പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്ദ്ധക്യേ
സ്ത്രീ സ്വാതന്ത്ര്യമര്ഹതി"
എന്നാണ് നേരത്തെ എഴുതിയ വാലിന്റെ പൂര്ണ്ണരൂപം
മനു എന്ന നിയമജ്ഞന് പതിനെട്ടു നൂറ്റാണ്ടുകള്ക്കു മുമ്പു്
(മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു ഇദ്ദേഹമെന്ന്ഐതിഹ്യം )
അന്നത്തെ പീനല് കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില് എഴുതിവെച്ചതാണിതു്.
"ഒരു പെണ്കുട്ടി തന്റെ കൌമാരത്തില് പിതാവിനാല് സംരക്ഷിക്കപ്പെടണം"
"സ്വന്തം ഭര്ത്താവാണ് യൌവനത്തില് അവള്ക്ക് തുണയാകേണ്ടത്"
"അവളുടെ വാര്ദ്ധക്യത്തില് സ്വന്തം മകനോ അഥവാ മകളോ താങ്ങും തണലുമായി കൂടെ വേണം"
" ആയതിനാല് അവള് സ്വതന്ത്രയ
ല്ല സ്നേഹത്തിന്റെ ഒരു കവചം എല്ലായ്പ്പോഴും അവള്ക്ക് കൂട്ടായുണ്ടാകണം"
ഇതാണ് മനു അര്ഥമാക്കുന്നത് ഇതില് എവിടെയാണ്, ഭാരത സംസ്കാരം ഉള്ളില് കുടികൊള്ളുന്ന, കുടുംബ സങ്കല്പ്പത്തില് വിശ്വസിക്കുന്ന, നമ്മുടെ അമ്മ പെങ്ങന്മാര്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ധ്വനി
മനുവിന്റെ വാക്കുകള് ലോകം മുഴുവനുമുള്ള , സ്ത്രീസമത്വവാദികള് തെറ്റായി ധരിച്ചിരിക്കുകയാണ് അഥവാ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
ഒരു കാലത്തെ നിയമസംഹിത എന്ന നിലയില് ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല് കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന് തുടങ്ങിയാല് ഭഗവദ്ഗീത, ബൈബിള്, ഖുര് ആന്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്, അര്ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന് ഓഫ് സ്പിഷീസ്, അറബിക്കഥകള് തുടങ്ങി ലോകത്തില് എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.
മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരും പറയുന്നില്ല ,പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.
എതിര്ക്കുന്നവര് എല്ലായ്പ്പോഴും ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. മനുസ്മൃതി കത്തിക്കണമെന്ന് പറയുന്നവര് ആദ്യത്തെ മൂന്നു വരികള് ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്.
ഇതിന്റെ പ്രസക്തി ഇന്നും പൂര്ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള് ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.എന്നിരുന്നാലും ഇപ്പോള് സ്ത്രീകള് നല്ല വിദ്യാഭ്യാസമൊക്കെ നേടി പുരുഷന്മാരേക്കാള് ഉന്നത പദവികള് വഹിക്കുന്നവര് ധാരാളം എന്ന് കരുതി അവര്ക്ക് അച്ഛന്റെയും ഭര്ത്താവിന്റെയും സ്വന്തം മക്കളുടെയും സ്നേഹവും സ്വാന്തനവും സംരക്ഷണവും വേണ്ടെന്നാണോ ഇവര് വാദിക്കുന്നത്?

മറ്റൊന്നുകൂടി...

ഇങ്ങനെയൊക്കെആരോപിക്കപ്പെടുന്ന മനുതന്നെയാണ് താഴെ പറയുന്ന ശ്ലോകവും എഴുതിയിരിക്കുന്നത് എന്നതിനാല് അദ്ദേഹം ഒരിക്കലും ഒരു സ്ത്രീ വിരോധിയല്ല എന്ന് നമുക്ക് ആരോടും കരളുറപ്പോടെ പറയാം.
"യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു പൂജ്യന്തേ
സര്വ്വാസ്തത്രാഫലാഃ ക്രിയാഃ"

(സ്ത്രീകള് ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര് വിഹരിക്കുന്നു. അവര് ആദരിക്കപ്പെടാത്തിടത്തു് ഒരു കര്മ്മത്തിനും ഫലമുണ്ടാവുകയില്ല)


(പല വിവരങ്ങള്ക്കും കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ