2018, ജനുവരി 26, വെള്ളിയാഴ്‌ച

മനുസ്മൃതിയും തെറ്റ് ധാരണനകളും / Manusmrithiyum Thettu Dharanayunm


": സ്ത്രീ സ്വാതന്ത്ര്യമര്ഹതി"

എന്ന തുമ്പും വാലുമില്ലാത്ത ഒരുവരി ശ്ലോകവുമായി മനുസ്മൃതി കത്തിക്കാനും അതിനെതിരെ ജനവികാരം മനുസ്മൃതി... അറിയേണ്ടതും വളരെ വര്ഷങ്ങള്ക്ക് മുന്നേ തന്നെ പടയൊരുക്കം നടന്നിരുന്നു ഇന്നും അതിന്റെ ചില അലയൊലികള് കേള്ക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചില കാര്യങ്ങള് പങ്കുവെക്കാനുള്ള എന്റെ ഒരു എളിയ ശ്രമമാണിവിടെ....

"പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്ദ്ധക്യേ
സ്ത്രീ സ്വാതന്ത്ര്യമര്ഹതി"
എന്നാണ് നേരത്തെ എഴുതിയ വാലിന്റെ പൂര്ണ്ണരൂപം
മനു എന്ന നിയമജ്ഞന് പതിനെട്ടു നൂറ്റാണ്ടുകള്ക്കു മുമ്പു്
(മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു ഇദ്ദേഹമെന്ന്ഐതിഹ്യം )
അന്നത്തെ പീനല് കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില് എഴുതിവെച്ചതാണിതു്.
"ഒരു പെണ്കുട്ടി തന്റെ കൌമാരത്തില് പിതാവിനാല് സംരക്ഷിക്കപ്പെടണം"
"സ്വന്തം ഭര്ത്താവാണ് യൌവനത്തില് അവള്ക്ക് തുണയാകേണ്ടത്"
"അവളുടെ വാര്ദ്ധക്യത്തില് സ്വന്തം മകനോ അഥവാ മകളോ താങ്ങും തണലുമായി കൂടെ വേണം"
" ആയതിനാല് അവള് സ്വതന്ത്രയ

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം/Sree Kadampuzha Bhagavathi Temple

കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാറാക്കര പഞ്ചായത്തില്‍ ,കോട്ടക്കലിനടുത്ത്‌ കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂര്‍ത്തി കിരാതരൂപിണിയായ പാര്‍വ്വതിയാണ്‌. ഇവിടത്തെ മുട്ടറുക്കല്‍ വഴിപാട്‌ പ്രസിദ്ധമാണ്‌. ഈ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളില്ല. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. നൂറ്റെട്ട്‌ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രം.
ഐതിഹ്യം
പാശുപതാസ്‌ത്രം സമ്പാദിക്കാന്‍ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്‌കിയിട്ട്‌ ഫലമുള്ളു എന്ന്‌ ശിവന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്‍വ്വതിയും കാട്ടാളവേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന സ്ഥലത്ത്‌ എത്തുകയും ചെയ്‌തു. ദുര്യോധനന്‍ മുകാസുരനെ, അര്‍ജ്ജുനന്റെ തപസ്സ്‌ മുടക്കുവാന്‍ വേണ്ടി , പന്നിയുടെ വേഷത്തില്‍ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവന്‍ പന്നിയെ അമ്പെയ്‌തു. ഉപദ്രവിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനനും അമ്പെയ്‌തു വീഴ്‌ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധമായി. അമ്പുകളേറ്റ്‌ ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോള്‍ പാര്‍വ്വതി അര്‍ജ്ജുനനെ ശപിച്ചു എയ്യുന്ന ശരങ്ങള്‍ പുഷ്‌പങ്ങളായി വര്‍ഷിക്കട്ടേയെന്ന്‌. കാട്ടാളവേഷത്തില്‍ വന്നിരിക്കുന്നതു ശിവനും പാര്‍വ്വതിയുമാണെന്ന്‌ മനസ്സിലാക്കിയ അര്‍ജ്ജുനന്‍ സാഷ്‌ഠാംഗം പ്രണമിച്ച്‌ മാപ്പപേക്ഷിച്ചു. ശിവനും പാര്‍വ്വതിയും സന്തുഷ്ടരായി പാശുപതാസ്‌ത്രം സമ്മാനിച്ചു. ആ കാട്ടാളസ്‌ത്രീയുടെ ഭാവമാണ്‌ കാടാമ്പുഴ ഭഗവതിക്ക്‌. അര്‍ജ്ജുനബാണങ്ങള്‍ പൂക്കളായി വര്‍ഷിച്ചതിന്റെ സ്‌മരണയ്‌ക്കായി പ്രതിഷ്‌ഠയ്‌ക്കു ശേഷം ശങ്കരാചാര്യസ്വാമികള്‍ പൂമൂടല്‍ ചടങ്ങ്‌ ആരംഭിച്ചത്‌ എന്നാണ്‌ ഐതിഹ്യം.
പ്രതിഷ്‌ഠ
കിരാത രൂപിണിയായ പാര്‍വതിയാണ്‌ . വിഗ്രഹമില്ല. ഒരു ദ്വാരത്തില്‍ സ്വയംഭൂ ചൈതന്യം. പടിഞ്ഞാഞ്ഞാറോട്ടു ദര്‍ശനമരുളുന്നു
ഉപദേവത
ഒരേ വിഗ്രഹത്തില്‍ തെക്കോട്ട്‌ ദര്‍ശനമായി നരസിംഹമൂര്‍ത്തിവടക്കോട്ട്‌ ദര്‍ശനമായി സുദര്‍ശനചക്രവും ശ്രീകോവിന്റെ മുന്നില്‍ ഉയര്‍ന്നുകാണുന്ന തറയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത്‌ നാഗകന്യകയുടെയും തെക്കുഭാഗത്ത്‌ പൂര്‍ണ്ണ പുഷ്‌കലാസമേതനായ ശാസ്‌താവിന്റെയും പ്രതിഷ്‌ഠയുണ്ട്‌.
വഴിപാടുകള്‍
മുട്ടറുക്കല്‍
പ്രധാന വഴിപാട്‌ മുട്ടറുക്കല്‍ ആണ്‌. നാളികേരങ്ങള്‍ മുട്ടറുക്കലിനു ഉണ്ടാകും. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തില്‍ മുക്കിയാണ്‌ ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കേണ്ടത്‌. നാളും, പേരും, മുട്ടറുക്കല്‍ എന്തിനോ അതും പറഞ്ഞ്‌ ശാന്തിക്കാരന്‍ ശ്രീകോവിലില്‍ നാളികേരം ഉടയ്‌ക്കുന്നു. ഉടയ്‌ക്കുന്നതനുസരിച്ച്‌ ശരിയായോ, ദോഷം തീര്‍ന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട്‌ മുറികളും വഴിപാടുകാരനു തന്നെ നല്‍കുന്നു. ഭൂമിമുട്ട്‌, ഗൃഹമുട്ട്‌, വിദ്യാമുട്ട്‌, മംഗലമുട്ട്‌, സന്താനമുട്ട്‌, ശത്രുമുട്ട്‌, വാഹനമുട്ട്‌ എന്ന്‌ പല മുട്ടറുക്കല്‍ വഴിപാട്‌ നടത്തുന്നുണ്ട്‌.
പൂമൂടല്‍
മുട്ടറുക്കലാണ്‌ ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ്‌ പൂമൂടല്‍. ഒരു ദിവസം ഒരാള്‍ക്കു മാത്രമേ ഈ വഴിപാട്‌ നടത്തുകയുള്ളു. ദേവിക്ക്‌ ആദ്യ പൂമൂടല്‍ നിര്‍വഹിച്ചത്‌ ശങ്കരാചാര്യസ്വാമികള്‍ എന്നാണ്‌ ഐതിഹ്യം.
മറ്റു വഴിപാടുകള്‍
ദേഹപുഷ്‌പാഞ്‌ജലി
രക്തപുഷ്‌പാഞ്‌ജലി
ത്രികാലപൂജ
പൂജാക്രമം
രാവിലെ
4.30 am നടതുറക്കല്‍
4.45 am അഭിഷേകം,മലര്‍നിവേദ്യം
5.15 am മലര്‍നിവേദ്യ ശേഷം ദര്‍ശനം
5.30 am ഉഷ:പൂജ
6.00 am മുട്ടറുക്കല്‍ വഴിപാട്‌ ആരംഭം.
7.00 am അന്നപ്രാസം
10.00 am മുതല്‍ പൂമൂടല്‍ ,അലങ്കാരം ,നിവേദ്യം ,മുതലായവ
11.30 മാ മുതല്‍ 12.30 മാ ഉച്ചപൂജ
വൈകുന്നേരം
3.30 pm നടതുറക്കല്‍
3.30 pm മുതല്‍ 5.00 pm വരെ മുട്ടറുക്കല്‍
5.30 pm മുതല്‍ 6.45 pm വരെ അത്താഴ പൂജ
7.00 pm നട അടയ്‌ക്കല്‍
ക്ഷേത്രത്തിലേയ്‌ക്ക്‌ എങ്ങനെ എത്തിച്ചേരാം
തൊട്ടടുത്ത പട്ടണമായ തിരൂര്‍ നിന്നും ക്ഷേത്രത്തിലേയ്‌ക്ക്‌ കാടാമ്പുഴക്ഷേത്രത്തിലേയ്‌ക്ക്‌ ബസ്‌ സൌകര്യം ലഭ്യമാണ്‌ (19 km )
തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ തിരൂര്‍
ഏറ്റവുമടുത്ത വിമാനത്താവളം കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളം (41 km )
ക്ഷേത്ര വിലാസം
കാടാമ്പുഴ ശ്രീ പാര്‍വതി ദേവസ്വം
കാടാമ്പുഴ മലപ്പുറം ജില്ല
ഫോണ്‍ :0494 615790 ,261579