2017, നവംബർ 8, ബുധനാഴ്‌ച

ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം / Sabarimala Sri Ayyappa Kshethram / Sri Dharma Sastha Temple


ഇന്ത്യയിലെ പ്രശസതമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല ധര്‍മ്മശാസ്താക്ഷേത്രം. ശാസ്താവാണ് പ്രധാന മൂര്‍ത്തി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ വച്ച് തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ദര്‍ശനമനുവദിക്കുന്നു.കടല്‍നിരപ്പില്‍ നിന്നും ഏതാണ്ട് 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷാവര്‍ഷവും ഏതാണ്ട് 4 മുതല്‍ 5 കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നിലക്കല്‍, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ക്ഷേത്രങ്ങള്‍ കാണാം. മറ്റ് മലകളില്‍ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പന്‍ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവവൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശശ്രമാം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമന്‍ മോക്ഷം കൊടുത്ത കഥയും രാമായണത്തില്‍ ഉണ്ട്. കുലദൈവമായ ശാസ്താവിനെ ക്ഷത്രിയ