2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വിദ്യാരംഭം നവരാത്രി പൂജ / Vidyarambham Navarathri Pooja


മത്സ്യമാംസാദിഭക്ഷണം ത്യജിക്കുകയും രാവിലെ ഉച്ചയ്ക്ക്, വൈകുന്നേരം ദേവി പ്രാർഥന നടത്തിയും നെയ് വിളക്കു കത്തിച്ചും പ്രാർഥിക്കുക. വടക്കേഇന്ത്യയിലുള്ളവർ പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. അത്യാവശ്യമാണെങ്കിൽ ഒരിക്കലുണ്ടാക്കാം. ലഹരി ഉപയോഗം പാടില്ല, ബ്രഹ്മചര്യം നിർബന്ധമാണ്. മനസാ വാചാ കർമ്മണാ പ്രവർത്തിയും ശുദ്ധമായിരിക്കണം.
നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം
മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.
മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.
നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി.
മനുഷ്യന്റെ വ്യക്തിത്വവും, ഭക്തിയും വിദ്യയും ശക്തമാക്കി തരുന്നു അന്നേ ദിവസം. ഈ സദ്ഗുണങ്ങൾ ഇല്ലായിരുന്നെങ്കിൽ ശത്രുസംഹാര ശേഷവും ധന സമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമായിരുന്നു. മാത്രവുമല്ല ഇപ്പോൾ വർഷത്തിൽ മുഴുവൻ ദിവസവും എഴുത്തി
നിരുത്തുന്ന സ്ഥലങ്ങളുമുണ്ട്.
നവരാത്രി സമയത്ത് അഷ്ടമി, നവമി, വിജയദശമി എന്നീ ദിവസങ്ങൾക്ക് എന്താണ് പ്രത്യേകത?
നവരാത്രി സമയത്ത് അഷ്ടമി, നവമി, ദശമിക്കാണ് പ്രാധാന്യം അഷ്ടമി തിഥിസന്ധ്യാ വേളയിൽ ഉള്ള സമയത്തണ് പൂജവയ്ക്കേണ്ടത്. ഈ വർഷം ഒക്ടോബർ 9 നാണ് ഗ്രന്ഥങ്ങൾ വയ്ക്കേണ്ടത്.
നിത്യ കർമ്മാനുഷ്ടാനങ്ങൾക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തി ഗ്രന്ഥങ്ങൾ വയ്ക്കേണ്ടതാണ്. നവമിനാളിൽ പണി ആയുധങ്ങളും ദേവിക്ക് സമർപ്പിച്ചു പ്രാർഥിക്കണം. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂർത്തിയേയും നവഗ്രഹങ്ങളേയും , ശ്രീകൃഷ്ണനേയും കൂടി പൂജവയ്ക്കേണ്ടതാണ്. കാരണം ബുദ്ധിയുടെ അധിപനായ ബുധനും, ഗുരുവും കൃഷ്ണനാണ്.
നവരാത്രിക്കല്ലാതെ ആദ്യാക്ഷരം കുറിയ്ക്കാമോ?
ശുഭമുഹൂർത്തംകുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം.
വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആൾക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്. മൂന്നു വയസായാലെ എഴുത്തിനിരുത്താവൂ. കന്നി അല്ലെങ്കിൽ തുലാം മാസത്തിലാണ് സാധാരണ വിജയദശമി വരുന്നത്.
പിന്നെ ചന്ദ്രൻ ശനിക്ഷേത്രത്തിൽ തിരുവോണം നക്ഷത്രത്തിലാണ് വരുന്നത്. ഒരു ജാതകം പരിശോധിക്കുമ്പോൾ ഈ ആദിത്യനും, വ്യാഴനും, ചന്ദ്രനും, ബുധനും നല്ല സ്ഥാനത്താണെങ്കിലെ നല്ല വിദ്യാഭ്യാസമുണ്ടാകൂ.
അതുപോലെ വിദ്യാരംഭ മുഹൂർത്തത്തിലും നല്ല സ്ഥാനത്തായിരിക്കണം. ആയതിനാൽ മേടത്തിൽ ആദിത്യൻ ഉച്ചനായി വരുന്ന സമയം നല്ലതാണ്. കുട്ടിയുടെ മുഹൂർത്തമനുസരിച്ച് അപ്പോഴും വിദ്യാരംഭം കുറിക്കാം. ഒരു ജാതകത്തിന്റെ 4,11,12 വിദ്യാഭ്യാസ പുരോഗതിയും, വസ്തുഗ്രഹലാഭവും ചിന്തിക്കണം. 4,9,11 വിദ്യാഭ്യാസം, താമസസ്ഥലമാറ്റവും, 3,8,5 വിദ്യാഭ്യാസം മതിയാകുന്നതും ചിന്തിക്കേണ്ടതാണ്.
ആരാണ് ആദ്യാക്ഷരം കുറിപ്പിക്കേണ്ടത്
മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ,ആത്മീയാചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.
സന്യാസി ശ്രേഷ്ഠന്മാർക്കും ചെയ്യാം.
പ്രത്യേകം ഓർക്കുക...
എഴുത്തിരുത്തു വിദേശ സംസ്കാരരത്തിൻറെ ഭാഗമല്ല..അത്
തികച്ചും ഭാരതസംസ്കാരത്തിൻറെ മാത്രം
ഭാഗമാണ്.അതിനാൽ മുസ്ലീമിന്റെയോ,ക്രിസ്ത്യാനിയുടെടെയോ
കീഴിൽ ഒരിക്കലും കുട്ടികളെ
എഴുത്തിനിരികരുത്തു..അത് വിപരീത
ഫലം ഉണ്ടാക്കും. കാരണം ഒരു കൂട്ടിയുടെ ജീവിത വിജയത്തിനാണ് നാം കൂട്ടികളെ എഴുത്തിനിരുത്തുന്നത്.്
അതിനാൽ ഭാരതീയരായ ഗുരുക്കന്മാരെ
കൊണ്ടുമാത്രം എഴുതിപ്പിക്കുക.
കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്ന് ശ്രദ്ധിക്കണം. കൈരാശി ഉള്ളവരെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ. ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. ആയതിനാൽ ഉത്തമ പുരുഷനെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ.
ഒരു തട്ടവും ഒരുകിലോ കുത്തരിയും ഒരു സ്വർണ മോതിരവും കൊണ്ടുപോകണം.

ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല. എഴുതിയ അരി ആ കുട്ടിക്കുതന്നെ പാകം ചെയ്തുകൊടുക്കേണ്ടതാണ്. നാവിൽ സ്വർണം കൊണ്ട് എഴുതേണ്ടതാണ്. ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കേണ്ടതുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ