2017, മേയ് 20, ശനിയാഴ്‌ച

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം/Thrikkannad Sri Thrayambakeswara Kshetram


കാസര്‍കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം. നൂറ്റിയെട്ട്‌ ശിവാലയങ്ങളിലൊന്നാണ്‌. അറബിക്കടലിനഭിമുഖമായി കടലോരത്ത്‌ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം. ദക്ഷിണകാശിയെന്നും ഇത്‌ അറിയപ്പെടുന്നു. തൊട്ടടുത്ത്‌ പ്രസിദ്ധമായ പാലക്കുന്നില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. ഒരിക്കല്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ കടലിലൂടെ പോവുകയായിരുന്ന മൂന്നുകപ്പലുകള്‍, അവയിലുണ്ടായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ തെറ്റിദ്ധരിച്ചുപോയി, ഇവിടം ഏതോ ശത്രുപാളയമാണെന്ന്‌. അവര്‍ പീരങ്കികൊണ്ട്‌ വെടിയും വച്ചു. ക്ഷേത്രത്തിനും തൊട്ടടുത്തുണ്ടായിരുന്ന കൊട്ടാരത്തിനും കേടുപറ്റി. കൊട്ടാരം പാടേ നശിക്കുകയും ചെയ്തു. സംഭവങ്ങളെല്ലാം കണ്ട്‌ കൊടുങ്ങല്ലൂരമ്മ

മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം/Maranananthara chadangil kakkayude pradhanyam


പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന