/*Popads script*/ Proud To Be A Hindu: 2025

2025, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ശിവശക്തി

       

ശക്തിയില്ലെങ്കില്‍ ശിവനില്ല ശിവനില്ലെങ്കില്‍ ശക്തിയില്ല എന്നൊക്കെ... നമ്മളത് വായിച്ചു കണ്ടു നിഷ്കളങ്ക ഭക്തിയുടെ നിറകുടങ്ങളായി ഇരിക്കുന്നു. ഒരിക്കലെങ്കിലും അതിന്റെ കാരണം നമ്മള്‍ വേറെയാരോടും ചോദിക്കണ്ട നമ്മോടു തന്നെ ചോദിച്ചിട്ടുണ്ടോ. ഒരു സ്വയം ഉത്തരം കണ്ടെത്തല്‍.. കുറച്ചു പേര്‍ മാത്രം കണ്ടേക്കാം.. എന്തായാലും  നമുക്കൊന്ന് ശ്രമിച്ചു നോക്കാം

‘’ശിവമയം ശ്രീശക്തിമയം.’’ ഈ മലയാളം വാക്ക് പിരിച്ചെഴുതിയാല്‍ ശിവ - മയം- ശക്തി എന്നി 3 വാക്കുകള്‍ ആദ്യം എന്താണ് ശിവം അതിന്റെ അർത്ഥം  കണ്ടെത്താം..

ശ്രീ - ഐശ്വര്യം എന്നു ഏവര്ക്കും അറിയാമെന്നുള്ളതുകൊണ്ട്‌ അത് ഉപേക്ഷിക്കുന്നു, മയം- എന്നാല്‍ നിറഞ്ഞിരിക്കുന്നത്‌, മുഖരിതമായത് എന്നൊക്കെ  അർത്ഥം  ഇനിയുള്ള രണ്ടുവാക്ക് ശിവം – ശക്തി..അതിന്‍റെ അര്‍ത്ഥം ..?

ശിവം --- മലയാളം ശ്രേഷ്ഠഭാഷ നിഘണ്ടു അനുസരിച്ച് ശിവം എന്ന വാക്കിനു മംഗളം എന്നാണ്  അർത്ഥം സുന്ദരം എന്നും പറയുന്നു..അതല്ലാതെ ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങള്ക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്ക്കുന്ന സത്യവസ്തു ഏതോ അതിന്‍റെ പേരാണ്‌ ശിവം. ശിവനെ സംബന്ധിച്ചിടുള്ള ഹൈന്ദവസംഹിതയായ ശിവപുരാണത്തില്‍ ശിവം എന്നതിന് അങ്ങിനെയൊരു നിര്‍വചനം കൂടി കൊടുത്തിരിക്കുന്നു..

ശക്തി – ശക്തിയെ പറ്റി പ്രത്യേകിച്ച് പറയണ്ടകാര്യമില്ല. ശക്തി എന്നുവെച്ചാല്‍ ശക്തി തന്നെ Energy.. അത് പുറമേ നിന്നാകാം അകത്തുനിന്നും ആകാം എന്നുമാത്രം.

ചരാചരങ്ങള്‍ -ചലിക്കുന്നതും ചലിക്കപെടാത്തതും അയ എല്ലാം തന്നെ ബാഹ്യമായും ആന്തരികമായും ഉള്ള ശക്തിയാല്‍ അധിഷ്ടിതമാണ്.. അതായതു പരാശക്തി തന്നെ എല്ലാത്തിലും അടങ്ങിയിരിക്കുന്നു.. അവളുടെ സ്വാധിനതയില്‍ ആണ് പ്രപഞ്ചത്തിലെ സകലതും.. എന്നർത്ഥം..   എല്ലാ സംഖ്യയിലും പൂജ്യം ഉണ്ട് എന്ന്  പറഞ്ഞത് പോലെ ..

അപ്പോള്‍ ശിവശക്തിമയം അതായതു ശിവമയം ഇപ്പോള്‍ connect ആയില്ലേ.. പ്രപഞ്ചത്തില്‍ മംഗളകാരകമായ സുന്ദരമായ എല്ലാ ചലനങ്ങള്ക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നില്ക്കുന്ന ആ സത്യവസ്തു അതായതു ശിവം അതിനു ചലിക്കാന്‍ ‘’ശക്തി’’ വേണം ശക്തി (Energy) ഇല്ലെങ്കിലോ ഒന്നും ചലിക്കില്ല.. ഇനി ആ മംഗളകാരകമായ- സുന്ദരമായ സത്യവസ്തു ‘’ശിവം’’ അവിടെയില്ലെങ്കിലോ ശക്തി മാത്രം ഉണ്ടായിട്ടും കാര്യമില്ല..  അവിടെ ഒന്നും തന്നെ സംഭവിക്കുന്നില്ല.. ഒന്ന്‍ (1) ഉണ്ടെങ്കിലെ ഒന്നിലും പൂജ്യമുള്ളൂ പൂജ്യം മാത്രം ആയിട്ട് നിന്നാല്‍ ഒന്നുമില്ല എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് ശിവനില്ലെങ്കില്‍ ശക്തിയില്ല ശക്തിയില്ലെങ്കില്‍ ശിവനില്ല എന്ന് പറയുന്നതും

പ്രപഞ്ചമടക്കം സകലതും ഉണ്ടായത് ഈ ശിവശക്തി സംഗമത്തില്‍ കൂടെയാണ്. ഇതില്‍ ശക്തിയോ അതോ ശിവനോ ആരെങ്കിലും ഒരാള്‍ ഇല്ലങ്കില്‍ അവിടെ സൃഷ്ടികര്മ്മം ഒന്നും തന്നെ നടക്കുന്നില്ല.. മുപ്പത്തിമുക്കോടി ദേവര്‍ക്കും ‘’പൂജ്യന്‍’’ ആയ ശിവനെ ശക്തിയോട് കൂടിയേ ശിവനുള്ളൂ ശിവപാര്‍വ്വതിമാരെ സര്‍വ്വേശ്വരന്‍ അല്ലെങ്കില്‍ സര്‍വ്വേശ്വരി എന്ന് വിളിക്കപെടുന്നതും ഇതുകൊണ്ടാക്കെ തന്നെയാണ്..

ശിവമയം  അവിടെ മാത്രമല്ല പ്രകടമാവുന്നത് ശിവശക്തി സംഗമം പോലെ സ്ത്രീ-പുരുഷ ബീജങ്ങള്‍ കൂടിച്ചേര്ന്നു ഒന്നായി ഒരു കോശം (Human Cell) ഉണ്ടാകുന്നു അത് വിഭജിക്കപെട്ടു പല കോശങ്ങള്‍ ആയി പെരുകി ഒന്നായി മനുഷ്യരൂപം പ്രാപിക്കുന്നു.. ഈ ശിവമയം അവിടെല്ലാം ഉള്ള ഒറ്റ ഒരു കോശങ്ങളില്‍ എല്ലാത്തിനും തന്നെയുണ്ട്.. അതിലേക്കു പോകാം... ഒരു കോശത്തെ വിഭജിക്കുകയാണെങ്കില്‍ അതില്‍ മര്മ്മം(Nucleus) സ്തരം(Cell Membrane or Cilia) ഫേനം(Mitochondria) etc..etc .

നമുക്ക് ആ കോശം അതിന്റെ കേന്ദ്രം Nucleus അവിടേക്ക് പോകാം അതില്‍ ക്രോമാറ്റിന്‍ (Chromatin) എന്നൊരു ഘടകം അതിലാണ് നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവം വര്ണ്ണം പ്രകൃതം എല്ലാം തന്നെ കോഡ്(Code) ചെയ്യപെട്ടിരികുന്ന DNA-Deoxyribo Nucleic Acid.. ആ DNA നിര്മ്മിതമായിരിക്കുന്നതോ പഞ്ചഭൂതങ്ങള്‍ ആവാം അതോ പഞ്ചാക്ഷര പ്രതീകം പോലെ തന്നെയുള്ള അഞ്ച് മൂലകങ്ങള്‍ (Elements) കൊണ്ട്...!
ഹൈഡ്രജന്‍(Hydrogen)
ഓക്സിജന്‍(Oxygen)
നൈട്രജന്‍(Nitrogen)
കാര്‍ബണ്‍(Carbon)
ഫോസ്ഫറസ്(Phosphorous)..
അതുമാത്രമല്ല DNA യില്‍ പ്രധാനമായുള്ളതും 5 ഘടകങ്ങള്‍ ആണ് അവ
അഡിനിന്‍(adenine)
ഗ്വാനിന്‍(Guanine)
തൈമീന്‍(Thymine) സൈറ്റൊസിന്‍(Cytosine) 
യുറാസില്‍(Uracil).
ഇത്രയുമൊക്കെ പറഞ്ഞു ആ DNA ഇരിക്കുന്നതോ ശിവപാര്‍വ്വതിമാരെ പോലെ ഇഴപിരിയാത്ത ഭാര്യാഭര്‍ത്യബന്ധം പോലെ രണ്ടു നാരുകളാല്‍ (Chromatin DNA-Strands) പരസ്പരം ചുറ്റിപിണഞ്ഞിരിക്കുന്ന ക്രോമോസോം എന്ന് വിളിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ദ്വിബന്ധനത്താല്‍ ബന്ധിക്കപെട്ടിരിക്കുന്ന (covalent bonds) ഉള്ള നാരുകള്‍ക്കിടയില്‍. ഇതുകൊണ്ടാക്കെയാവം ഹൈന്ദവവിശ്വാസമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ (ഭൂമി ആകാശം ജലം വായു അഗ്നി ) നിര്‍മ്മിതമാണ് നമ്മുടെ ദേഹം- ശരീരം എന്ന് പറയുന്നതും.. മേല്പ്പറഞ്ഞ ആ 5-Elements ഇവിടെല്ലാം ഉണ്ട്...🙏

ഹരി ഓം

2025, ഫെബ്രുവരി 16, ഞായറാഴ്‌ച

ഹൈന്ദവ ധര്‍മ പ്രകാരം ഒരാളുടെ പ്രവൃത്തി എങ്ങനെയാകണം / Haindava Dharma Prakaram Oralude Pravarthi Engane Aakanam


ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ. പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല. അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ

2025, ഫെബ്രുവരി 15, ശനിയാഴ്‌ച

കലിയുഗത്തിന്റെ മഹിമ / Kaliyugathinte Mahima / Thishya Yugam


കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്ത്ഥം. മഹാപാപങ്ങള് വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.

കലിയുഗത്തില് സര്വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളില് അനേകവര്ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുക. എന്നാല് കലിയുഗത്തില് ഭഗവാന്റെ തിരുമാനങ്ങള് ഭക്തിയോടുകൂടി ജപിച്ചാല് തന്നെ സര്വാഗ്രഹങ്ങളും വളരെ വേഗത്തില് സാധിക്കുന്നു എന്നു പറയുന്നു.

അതുകൊണ്ടുതന്നെ വിദ്വാന്മാര് കലിയുഗത്തെ പ്രശംസിക്കുന്നു. മേല്പ്പത്തൂരിന്റെ നാരായണീയത്തില് കലിയുഗത്തെ ഇപ്രകാരം പ്രകീര്ത്തിച്ചിരിക്കുന്നു.

സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്ത്തനാദൈ്യര്- ന്നിര്യത്തൈരേവമാര്ഗ്ഗൈരഖിലദന ചിരാത് ത്വത്പ്രസാദം ഭജന്തേ ജാതാസ്ത്രേതാകൃതദാവപിഹികിലകലൗ സംഭവം കാമയന്തേ ദൈവാത് തത്രൈവതാന് വിഷയവിഷരസൈര് മ്മാവിഭോവഞ്ചയാസ്മാന്

ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില് അവിടുന്ന് പ്രസാദിക്കുന്നു. എന്നാല് കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്വര്ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.

അതുകൊണ്ട് ഇതരയുഗങ്ങളില് ജനിച്ചവര്കൂടി കലിയില് ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്ഷം നിറഞ്ഞ കലിയുഗത്തില് ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില് വ്യാമോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില് ഫലസിദ്ധിയെ നല്കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില് നിന്ന് വളരെ വേഗത്തില് മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന് പുരാണങ്ങള് രചിച്ചത് എന്നൊരു വിശ്വാസം നിലനില്ക്കുന്നു.

പുരാണങ്ങള് മനുഷ്യമനസ്സിലെ എല്ലാ ദുര്വിചാരങ്ങളെയെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള് കീര്ത്തിക്കുക, ലീലകള് സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില് വെച്ച് ശ്രേഷ്ഠമായിരിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്പ്പത്തൂര് നാരായണഭട്ടതിരിപ്പാട് തന്നെ കലിയില് മുക്തിപ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിട്ടുണ്ട്.

ഗംഗാഗീതാച ഗായത്ര്യപിചതുളസികാ ഗോപികാ ചന്ദനം തത് സാലഗ്രാമാഭിപൂജാ പരപുരുഷതഥൈ- കാദശീ നാമവര്ണ്ണാഃ ഏതാനുഷ്ടാപ്യയത്നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയ സ്തേഷുമാം സജ്ജയോഥാഃ


അല്ലയോ പരംപുരുഷനായ ഭഗവാന്, ഗംഗാസ്നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള് ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില് അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്